Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:41 AM IST Updated On
date_range 17 Jan 2022 5:41 AM ISTബിഫാം സീറ്റുകളിലേക്ക് കൗൺസിലിങ് നാളെ
text_fieldsbookmark_border
പെരിന്തൽമണ്ണ: എം.ജി.എം (മാർ ഗ്രിഗോറിയസ് മെമ്മോറിയൽ) ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ കീഴിൽ കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെയും കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്‍റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഫാർമസി കോളജുകളിൽ കൗൺസിലിങ് ജനുവരി 18ന് നടക്കും. ഗവൺന്മെന്റ് അലോട്ട്ന്റിന് ശേഷം ഒഴിവ് വന്ന ബിഫാം സീറ്റുകളിലേക്കുള്ള കൗൺസിലിങ്ങാണ് രാവിലെ 9.30 മുതൽ 2.00 വരെ തിരൂർ റെയിൽവേ സ്റ്റേഷന് എതിർവശത്തെ കോണ്ടിനെണ്ടോ ഹോട്ടലിൽ നടത്തുക. താൽപര്യമുള്ള വിദ്യാർഥികൾ www.mgmtc.in ൽ ഓൺലൈനായി അപേക്ഷിച്ച് രക്ഷിതാക്കളോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. എം.ജി.എം കോളജ് ഓഫ് ഫാർമസി, പിലാത്തറ, കണ്ണൂർ, എം.ജി.എം. ടെക്നോളജിക്കൽ കാമ്പസ് (കൊച്ചിൻ കോളേജ് ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജി), വളാഞ്ചേരി, മലപ്പുറം, എം.ജി.എം കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, പാമ്പാക്കുട, എറണാകുളം എന്നിവിടങ്ങളിലാണ് സീറ്റൊഴിവ്. ഡിഫാം മാനേജ്‌മൻെറ് കോട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്കും കൗൺസിലിങ് നടക്കും. വിവരങ്ങൾക്ക് 7902 99 3111.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story