Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസദനം വാർഷികം മന്ത്രി...

സദനം വാർഷികം മന്ത്രി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
സദനം വാർഷികം മന്ത്രി ഉദ്ഘാടനം ചെയ്തു
cancel
കലാലോകത്തിന് സദനത്തിന്റെ സംഭാവന മഹത്തരമാണന്ന് വിദ്യഭ്യാസ മന്ത്രി ഡോക്ടർ ആർ.ബിന്ദു. പത്തിരിപ്പാല: കലാ ലോകത്തിന് സദനത്തിന്റെ സംഭാവന മഹത്തരമാണന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. പേരൂർ ഗാന്ധി സേവാസദനം കഥകളി അക്കാദമിയുടെ അറുപത്തിയൊമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഡ്വ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കലാലോകത്തിന് ഒട്ടേറെ കലാകാരന്മാരെ സദനം സംഭാവന നൽകിയിട്ടുണ്ടന്നും അതുകൊണ്ട് സദനത്തിന് മഹത്തായ സ്ഥാനമാണുള്ളതെന്നും മന്ത്രി പറഞ്ഞു. വിവിധ പുരസ്കാരങ്ങൾ കരസ്ഥാമാക്കിയ ഡോ. സദനം കൃഷ്ണൻ കുട്ടി, സദനം രാമൻകുട്ടി നായർ, ചെർപ്പുളശ്ശേരി ശിവൻ, സദനം വാസുദേവൻ, നരിപ്പറ്റ നാരായണൻ നമ്പൂതിരി, സദനം ഭാസി, എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. മണ്ണൂർ രാജകുമാരനുണ്ണി, ഡോ. പി.കെ. മാധവൻ, ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, കലാനിലയം ബാലകൃഷ്ണൻ, കല്ലൂർ രാമൻകുട്ടി മാരാർ, ശ്രീവത്സൻ തിയ്യാടി, സദനം ഗോപാലകൃഷ്ണൻ, ഡോ. സദനം ഹരികുമാർ, സദനം ജോതിഷ് ബാബ, എന്നിവർ സംസാരിച്ചു. ഡോ. സദനം ഹരികുമാർ രചനയും സംവിധാനവും നിർവഹിച്ച കംസജനാർദ്ദനം എന്ന കഥകളിയും അരങ്ങേറി PEW PTPL2 പേരൂർ സദനം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം വിദ്യാഭ്യാസമന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story