Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:35 AM IST Updated On
date_range 17 Jan 2022 5:35 AM ISTനിർധന യുവതികളുടെ സമൂഹ വിവാഹവും ആണ്ടുനേർച്ചയും
text_fieldsbookmark_border
നെന്മാറ: സേഫ് ഇന്ത്യ എജുക്കേഷനൽ ആൻഡ് ചാരിറ്റി ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ സമൂഹ വിവാഹവും ശൈഖ് രിഫാഈ തങ്ങളുടെ ആണ്ടുനേർച്ചയും നടത്തി. കടമ്പിടി ജാനകി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഞ്ചു നിർധന യുവതികളുടെ വിവാഹമാണ് നടന്നത്. ജസ്റ്റിസ് എം.എൻ. കൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പി, കെ. ബാബു എം.എൽ.എ, കെ.ഡി. പ്രസേനൻ എം.എൽ.എ, ഡി.സി.സി സെക്രട്ടറി കെ.ജി. എൽദോ എന്നിവർ പങ്കെടുത്തു. സേഫ് ഇന്ത്യ ഭാരവാഹികളായ പി.എം.കെ. തങ്ങൾ, ഉസ്മാൻ സഖാഫി, സുബൈർ സഖാഫി, മുഹമ്മദ് ഹനീഫ ഹാജി, കബീർ ഹാജി എന്നിവർ നേതൃത്വം നൽകി. സെയദ് സൈനുദ്ദീൻ അൽ ബുഖാരി പ്രാർഥന നിർവഹിച്ചു. ഉസ്മാൻ മദനി, ഇല്യാസ് ബാഫഖി, മുഹമ്മദലി ഹസ്റത്ത് എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story