Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 5:30 AM IST Updated On
date_range 17 Jan 2022 5:30 AM ISTമുണ്ടൂർ-തൂത സംസ്ഥാന പാതയിലെ വൻ മരങ്ങൾ ഓർമ്മയാവുന്നു
text_fieldsbookmark_border
മുണ്ടൂർ-തൂത സംസ്ഥാനപാതയിലെ വൻമരങ്ങൾ ഓർമയാവുന്നു * മുണ്ടൂർ മുതൽ തൂത സംസ്ഥാനപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായാണ് മരങ്ങൾ വെട്ടിമാറ്റുന്നത് ശ്രീകൃഷ്ണപുരം: മുണ്ടൂർ-തൂത സംസ്ഥാനപാതക്കരികിലെ വൻമരങ്ങൾ ഓർമയാവുന്നു. മുക്കാൽ ഭാഗത്തോളം മരങ്ങൾ ഇതിനകം തന്നെ മുറിച്ചുമാറ്റി. ബാക്കി വരുന്ന മരങ്ങൾ ഏതാനും ദിവസങ്ങൾക്കകം ഓർമയാവും. സംസ്ഥാനപാതയിലൂടെ കടന്നുപോകുന്നവർക്ക് മനസ്സിന് കുളിരേകുന്ന കാഴ്ചയായിരുന്നു പാതയുടെ ഇരുവശത്തുമുള്ള വൻമരങ്ങൾ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മരങ്ങളാണ് വെട്ടിമാറ്റുന്നതിൽ ഭൂരിഭാഗവും. മുണ്ടൂർ മുതൽ തൂത സംസ്ഥാനപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായാണ് മരങ്ങൾ വെട്ടിമാറ്റുന്നത്. അടുത്ത മാമ്പഴക്കാലത്തിനായി തയാറെടുത്തു നിൽക്കുന്ന നാടൻ മാവിനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പതിവില്ലാത്ത വിധം ഇലകൾ പോലും കാണാത്ത വിധമാണ് മാവുകൾ പൂത്തുലഞ്ഞു നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story