Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീണ്ടും പുലി ഇറങ്ങി:...

വീണ്ടും പുലി ഇറങ്ങി: ഭീതി മാറാതെ ഉമ്മിനി

text_fields
bookmark_border
വീണ്ടും പുലി ഇറങ്ങി: ഭീതി മാറാതെ ഉമ്മിനി
cancel
* എ. പ്രഭാകരൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു അകത്തേത്തറ: ധോണിക്കടുത്ത് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. ഉമ്മിനി സൂര്യ നഗറിലാണ് പുലി ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തേ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ആൾപ്പാർപ്പില്ലാത്ത വീട് ഇതിനു സമീപമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധിച്ചു. പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ വനം വകുപ്പ് സ്ഥാപിച്ച പുലിക്കൂടിൽനിന്ന് അമ്മപ്പുലി കൊണ്ടുപോയിരുന്നു. മറ്റൊരു പുലിക്കുഞ്ഞിനെ തൃശൂർ അകമല വനം വന്യജീവി പരിപാലന കേ​​ന്ദ്രത്തിലേക്ക് വിദഗ്​ധ ചികിത്സക്കായി കൊണ്ടുപോയിരുന്നു. ജനവാസ മേഖലയിൽ പുലി വരാതിരിക്കാൻ പുലിക്കുഞ്ഞുങ്ങളെ കണ്ട സ്ഥലത്തെ കാട് വെട്ടിനീക്കി. സൂര്യ നഗറിൽ പുലിയെ കണ്ട സംഭവം ജനവാസ മേഖലയിൽ ഭീതി ഇരട്ടിപ്പിച്ചിരിക്കുകയാണ്. പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം എ. പ്രഭാകരൻ എം.എൽ.എ സന്ദർശിച്ചു. വനം വകുപ്പ് ഒരുക്കിയ പുലിക്കൂട് സംഭവസ്ഥലത്തുനിന്ന് നീക്കിയിട്ടില്ല. വനപാലകരും ദ്രുത പ്രതികരണ സേനയും രാത്രികാല പരിശോധന തുടരുന്നുണ്ട്​. പടം) KLKDAkathethara: ഉമ്മിനിയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ട സ്ഥലം എ. പ്രഭാകരൻ എം.എൽ.എ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story