Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅയിലൂരിൽ കാട്ടാന...

അയിലൂരിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം

text_fields
bookmark_border
അയിലൂരിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം
cancel
നെന്മാറ: അയിലൂർ പഞ്ചായത്തിലെ കൽച്ചാടി, വടക്കൻചിറ, ചള്ള, കോപ്പൻകുളമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ രണ്ടുദിവസങ്ങളിലായി കാട്ടാന വ്യാപകമായി കൃഷിനശിപ്പിച്ചു. നിരവധി കർഷകരുടെ വാഴ, തെങ്ങ്, കവുങ്ങ്​, റബർ എന്നിവ നശിപ്പിച്ചു. രാത്രിസമയങ്ങളിൽ കാട്ടാന വീട്ടുവളപ്പുകളിലെയും കൃഷിസ്ഥലങ്ങളിലെയും ഫല വൃക്ഷങ്ങളാണ് നശിപ്പിച്ചത്. വനമേഖലയിൽനിന്ന് മൂന്നുകിലോമീറ്ററോളം അകലെയുള്ള കൃഷിസ്ഥലങ്ങളിലാണ് കാട്ടാന എത്തിയത്. നെല്ലിയാമ്പതി റേഞ്ചിലെ തിരുവഴിയാട് സെക്​ഷനിൽപെട്ട കൽച്ചാടി വനമേഖലയിൽനിന്നാണ് കാട്ടാന എത്തിയതെന്ന് പ്രദേശത്തെ കർഷകർ പറഞ്ഞു. കല്യാണകണ്ടം ബാലചന്ദ്രൻ, ചെന്താമരാക്ഷൻ, പെരുമാങ്ങോട് മോഹൻദാസ്, അബ്ദുൽ ഖാദർ ചെവുണ്ണി, അബ്ബാസ് ഒറവൻചിറ, ചന്ദ്രശേഖരൻ പിള്ള വടക്കൻ ചിറ, പനങ്ങാടൻ ജോർജ് തുടങ്ങിയ കർഷകരുടെ കൃഷി സ്ഥലങ്ങളിലൂടെ വന്ന കാട്ടാന തിരിച്ച് കൽച്ചാടി പുഴയിലൂടെ ഇറങ്ങി പുഴക്ക്​ എതിർവശത്തുള്ള ചള്ള ഭാഗത്തുള്ള തോട്ടങ്ങളിലും കയറിയിറങ്ങി തെങ്ങിൻ തൈകളും കമുകും നശിപ്പിച്ചാണ് രാവിലെയോടെ മടങ്ങിയത്. അതിരാവിലെ റബർതോട്ടങ്ങളിൽ ടാപ്പിങ്ങിനുപോയ ടാപ്പിങ്​ തൊഴിലാളിയായ ശശിക്ക് മുന്നിലെത്തിയ ആന ശബ്ദമുണ്ടാക്കിയതോടെ ടാപ്പിങ്​ ഉപേക്ഷിച്ച് തൊഴിലാളികൾ മടങ്ങി. ടാപ്പിങ് തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ആന വനമേഖലയിലേക്ക് പോയി. കാട്ടാന കൃഷിസ്ഥലങ്ങളിൽ എത്തുന്നത് പതിവായതിനാൽ ശാശ്വത പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു. വനമേഖലയിൽ വൈദ്യുത വേലി ഉണ്ടെങ്കിലും രണ്ടിടത്ത് തകർത്താണ് കാട്ടാന കൃഷിസ്ഥലങ്ങളിൽ ഇറങ്ങിയിരിക്കുന്നത്, വൈദ്യുത വേലി സ്ഥിരമായി പ്രവർത്തിക്കാത്തതും മരങ്ങൾ തള്ളിയിട്ട്​ ആനകൾ വേലി തകർക്കുന്നതുമാണ്​ കർഷകർക്ക്​ ദുരിതമായിരിക്കുന്നത്​. PEW NMR2ചിത്രം: അയിലൂരിൽ കാട്ടാന നശിപ്പിച്ച കൃഷിത്തോട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story