Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2022 5:28 AM IST Updated On
date_range 16 Jan 2022 5:28 AM ISTടോൾ പ്ലാസക്ക് മുന്നിൽ പ്രതിഷേധം
text_fieldsbookmark_border
വടക്കഞ്ചേരി: ടോൾ പിരിക്കുന്നതിന് മുമ്പ് സർവിസ് റോഡ് നിർമാണം പൂർത്തിയാക്കുക, 10 കി.മീ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് സൗജന്യ പാസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വടക്കഞ്ചേരി ദേശീയപാത സംയുക്ത സമരസമിതി പന്നിയങ്കര ടോൾ പ്ലാസക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷത വഹിച്ചു. സമരസമിതി പ്രസിഡന്റ് പി.ജെ. ജോസ്, ജനകീയവേദി ജന. കൺവീനർ ജിജോ അറയ്ക്കൽ, പഞ്ചായത്ത് അംഗങ്ങളായ കെ. ദേവദാസ്, ദേവി സഹദേവൻ, കെ. ശേഖരൻ, ജനകീയവേദി വൈസ് ചെയർമാൻ സുരേഷ് വേലായുധൻ, ഡോ. കെ. വാസുദേവൻ പിള്ള, വ്യാപാരി -വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി പി. ബാലമുരളി, വാണിയമ്പാറ ജനകീയ കൂട്ടായ്മ കൺവീനർ വിഷ്ണു രവീന്ദ്രൻ, അവറാച്ചൻ, മോഹനൻ പള്ളിക്കാട്, സലിം തണ്ടലോട്, സിൽവിൻ ജോസഫ്, സഹദേവൻ ചുവട്ടുപടം, എം.എൽ. തങ്കച്ചൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
