Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജില്ലയിൽ നാലിടത്ത്​...

ജില്ലയിൽ നാലിടത്ത്​ വൈദ്യുത വാഹനങ്ങൾക്ക്​ ചാർജിങ്​ സ്​റ്റേഷൻ

text_fields
bookmark_border
ജില്ലയിൽ നാലിടത്ത്​ വൈദ്യുത വാഹനങ്ങൾക്ക്​ ചാർജിങ്​ സ്​റ്റേഷൻ കൂറ്റനാട്​: ജില്ലയിൽ വൈദ്യുത വാഹനങ്ങൾക്കായി നാല്​ ചാർജിങ് സ്റ്റേഷനുകൾകൂടി വരുന്നു. കെ.എസ്.ഇ.ബിയും പൊതുമേഖല സ്ഥാപനമായ അനർട്ടുമാണ് സ്റ്റേഷനുകൾ തുടങ്ങുന്നത്. കാഞ്ഞിരപ്പുഴ ഡാമിനോടു ചേർന്നുള്ള ഏക ചാർജിങ് സ്​റ്റേഷനാണ്​ ജില്ലയിൽ ഇപ്പോഴുള്ളത്​. കുളപ്പുള്ളി, കൂറ്റനാട്, വടക്കഞ്ചേരി, നെന്മാറ എന്നിവിടങ്ങളിലാണ്​ പുതിയ സ്​റ്റേഷനുകൾ തുടങ്ങുക. ഇതിൽ കുളപ്പുള്ളിയിലേതിന്‍റെ പണി പൂർത്തിയായിട്ടുണ്ട്. മറ്റിടങ്ങളിലും പൂർത്തിയാക്കി മാർച്ച് മാസത്തോടെ പ്രവർത്തനം തുടങ്ങാനാണ് കെ.എസ്.ഇ.ബിയുടെ പദ്ധതി. ഇവിടങ്ങളിൽ ആറ് ചാർജിങ് പോയൻറുകളാണുണ്ടാവുക. വലിയ കാറുകൾക്കും പഴയ വൈദ്യുത വാഹനങ്ങൾക്കും ഇരുചക- മുച്ചക്ര വാഹനങ്ങൾക്കും പ്രത്യേകം പോയന്‍റുകളുണ്ടാകും. യൂറോപ്യൻ മാതൃകയിൽ ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്​. യൂനിറ്റിന് 15.34 രൂപയാണ് ഈടാക്കുക. ഇലക്ട്രിഫൈ ആപ്പുപയോഗിച്ചാണ് പണമടക്കേണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story