Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:31 AM IST Updated On
date_range 14 Jan 2022 5:31 AM ISTറബ്ബർ തേട്ടത്തിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
text_fieldsbookmark_border
റബർ തോട്ടത്തിൽ കക്കൂസ് മാലിന്യം തള്ളി അലനല്ലൂർ: ഉപ്പുകുളം ഓലപ്പാറയിൽ സ്വകാര്യ റബർ തോട്ടത്തിൽ കക്കൂസ് മാലിന്യം തള്ളി. ബുധനാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് ലോറിയിലെത്തിച്ച മാലിന്യം തള്ളിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. റോഡിൽ വാഹനം നിർത്തി ഒഴുക്കിവിടുകയായിരുന്നു. കുത്തനെയുള്ള ഭാഗത്ത് ഒഴുക്കിയ മാലിന്യം 250 മീറ്ററോളം ദൂരം ഒഴുകി പാമ്പോട്ട് കോളനിക്ക് സമീപം വരെ എത്തി. 20ഓളം വീടുകളുള്ള ഈ പ്രദേശത്ത് കനത്ത ദുർഗന്ധമാണുണ്ടായത്. ദുർഗന്ധം ശ്വസിച്ച് ശാരീരിക അസ്വസ്ഥത നേരിട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ ജനങ്ങൾ കുടിക്കാൻ ഉൾപ്പെടെ ഉപയോഗിക്കുന്ന ഒലപ്പാറയിലെ നീരുറവക്കു സമീപം വരെ മാലിന്യം ഒലിച്ചെത്തി. എടത്തനാട്ടുകര കോട്ടപ്പള്ളയിലെ സ്വകാര്യ ക്വാർട്ടേഴ്സിൽ നിന്നുള്ള മാലിന്യമാണ് ഇവിടെ തള്ളിയതെന്ന് പറയുന്നു. സ്ഥലം സന്ദർശിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ബ്ലീച്ചിങ് പൗഡർ വിതറി ദുർഗന്ധത്തിന് ശമനം വരുത്തുകയും മാലിന്യം മണ്ണിട്ട് മൂടാൻ നിർദേശം നൽകുകയും ചെയ്തു. അതേസമയം, ദുർഗന്ധം മൂലം നാട്ടുകാരെ ദുരിതത്തിലാഴ്ത്തിയ മാലിന്യം തള്ളിയവർക്കെതിരെ നടപടി എടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തിൽ നാട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോട്ടോ: ഉപ്പുകുളം ഓലപ്പാറയിൽ സ്വകാര്യ റബർ തോട്ടത്തിൽ തള്ളിയ കക്കൂസ് മാലിന്യം PEW ALN 1 Kakoos maliniam.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
