Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:30 AM IST Updated On
date_range 14 Jan 2022 5:30 AM ISTട്രെയിന്‍ തട്ടി മരിച്ചവരുടെ എണ്ണം കൂടി
text_fieldsbookmark_border
പാലക്കാട്: ട്രെയിന്‍ തട്ടി മരിച്ചവരുടെ എണ്ണം കഴിഞ്ഞ കൊല്ലം കൂടിയതായി കണക്കുകള്‍. കോവിഡ് ഇളവുകള്‍ക്ക് പിന്നാലെ ട്രെയിന്‍ ഓടിത്തുടങ്ങിയ മാസങ്ങളിലാണ് അപകടങ്ങളേറെയും. പാലക്കാട് ഡിവിഷണിൽ മാത്രം 162 പേർ ട്രെയിൻ തട്ടി മരിച്ചതായി റെയിവേ ഡിവിഷണൽ സെക്യൂരിറ്റി കമീഷണര്‍ അറിയിച്ചു. മിക്കയാളുകളും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ആർ.പി.എഫ് പറയുന്നത്. 12 പേർക്കാണ് വിവിധ അപകടങ്ങളില്‍ പരിക്കേറ്റത്. ട്രാക്കിലൂടെ അശ്രദ്ധമായി ഫോണ്‍ ഉപയോഗിച്ച് നടക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ട്രാക്കിലിരുന്ന് മദ്യപിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ആർ.പി.എഫ് കമീഷണർ അറിയിച്ചു. ട്രെയിനിലൂടെയുള്ള കഞ്ചാവ്, മദ്യം, മയക്കുമരുന്ന് കടത്ത്, സ്വർണക്കടത്ത് എന്നിവയും കഴിഞ്ഞ കൊല്ലം വര്‍ധിച്ചു. 41 കോടി 53 ലക്ഷം രൂപയുടെ കടത്ത് സാധനങ്ങളാണ് പിടിച്ചത്. മദ്യം കടത്തിയതിന് 213 കേസെടുത്തു. പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് 69 കേസുകളാണെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story