Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:30 AM IST Updated On
date_range 14 Jan 2022 5:30 AM ISTകാട്ടാന ശല്യം: കുങ്കിയാനകളെ കൊണ്ടുവരണമെന്ന് കർഷകർ
text_fieldsbookmark_border
കാട്ടാന ശല്യം: കുങ്കിയാനകളെ കൊണ്ടുവരണമെന്ന് കർഷകർ എലവഞ്ചേരി: കാട്ടാനകളെ വനാന്തരത്തിലെത്തിക്കാൻ കുങ്കിയാനകളെ കൊണ്ടുവരണമെന്ന് കർഷകർ. പനങ്ങാട്ടിരി വി.എഫ്.പി.സി.കെ ഹാളിൽ ചേർന്ന കർഷക സംരക്ഷണ സമിതി എലവഞ്ചേരി പഞ്ചായത്ത് കമ്മിറ്റി രൂപവത്കരണ യോഗമാണ് കുങ്കിയാനകളെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടത്. വന്യജീവികളുടെ ശല്യം നീങ്ങാൻ നെന്മാറ ഡിവിഷനിൽ ആർ.ആർ.ടി രൂപവത്കരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. വിളകൾക്ക് നഷ്ടപരിഹാരത്തുക കൂടുതൽ ലഭ്യമാക്കാൻ വനം വകുപ്പ് തയാറായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് യോഗത്തിൽ കർഷകർ മുന്നറിയിപ്പ് നൽകി. വി.സി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല രക്ഷാധികാരി ചിദംബരൻകുട്ടി മാഷ് ഉദ്ഘാടനം ചെയ്തു. കർഷക സംരക്ഷണ സമിതി ജില്ല ചെയർമാൻ സി. വിജയൻ, കോഓഡിനേറ്റർ സി. പ്രഭാകരൻ, കൺവീനർ മാരായ അനിൽബാബു, സുരേഷ് ഒന്നൂർപള്ളം, ദിവാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കൺവീനർ: സി.വി. വേണുഗോപാൽ, ചെയർമാൻ: കെ.സി. രാമദാസ്. PEW-KLGD എലവഞ്ചേരി പഞ്ചായത്തിൽ നടന്ന കർഷക സംരക്ഷണ സമിതി യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
