Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൈപ്പ് സ്ഥാപിക്കാനായി...

പൈപ്പ് സ്ഥാപിക്കാനായി പൊളിച്ച റോഡിൽ ദുരിത യാത്ര

text_fields
bookmark_border
പൈപ്പ് സ്ഥാപിക്കാൻ പൊളിച്ച റോഡിൽ ദുരിത യാത്ര പാലക്കാട്: മലമ്പുഴയിൽ ജല അതോറിറ്റി പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനാൽ സഞ്ചാരികൾ ദുരിതത്തിൽ. പ്രധാന പാതയിലെ കുഴി മൂടാത്തതിനാൽ ഇതിലൂടെയുള്ള ഗതാഗതം പ്രയാസത്തിലാണ്​. ജല അതോററ്റിയാണ് മാസങ്ങൾക്ക് മുമ്പ് പൈപ്പ്​ സ്ഥാപിക്കാനായി മലമ്പുഴ കഞ്ചിക്കോട് റോഡ് പൊളിച്ചത്. റോഡിന് സമാന്തരമായി 100 മീറ്ററോളം റോഡ് പൊളിച്ച് പൈപ്പ് സ്ഥാപിച്ചെങ്കിലും റോഡ് റീ ടാറിങ്​ നടത്തി പൂർവ സ്ഥിതിയാക്കിയില്ല. മലമ്പുഴയിലെത്തുന്ന വിനോദ സഞ്ചാരികൾ റോക്ക് ഗാർഡൻ, ആർട്ട് ഗാലറി, കെ.ടി.ഡി.സി എന്നിവിടങ്ങളിലേക്ക് പോകുന്നത് ഇതിലൂടെയാണ്. കഞ്ചിക്കോട് ഭാഗത്ത് നിന്ന മലമ്പുഴയിലേക്ക് എത്തുന്നതും ഇതിലെയാണ്. ദിവസേന നിരവധി വാഹനങ്ങൾ എത്തുന്ന റോഡ് ടാറിങ്​ നടത്തണമെന്നാണ് ആവശ്യം. (പടം. PEW PKD PIPE. പൈപ്പ് സ്ഥാപിക്കാൻ പൊളിച്ച മലമ്പുഴ റോഡ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story