Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 5:38 AM IST Updated On
date_range 13 Jan 2022 5:38 AM ISTഒമിക്രോണ്‍: പനിയും രോഗലക്ഷണങ്ങളുമുള്ളവർ മറച്ചുവെക്കരുത്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. 421 കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്താദ്യമായി ഒമിക്രോൺ ക്ലസ്റ്റർ സ്ഥിരീകരിച്ചതും ജാഗ്രതയോടെയാണ് കാണുന്നത്. പ്രതിദിന കോവിഡ് കേസുകള്‍ 10000 കഴിഞ്ഞു. കോവിഡ് കേസുകള്‍ കൂടുകയും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതിയാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആരില്‍ നിന്നും ആരിലേക്കും ഒമിക്രോണ്‍ ഉള്‍പ്പെടെ കോവിഡ് വരാന്‍ സാധ്യതയുള്ളതിനാല്‍ സ്വയം സുരക്ഷ പാലിക്കണം. ഒരുമിച്ച് ധാരാളം കേസുകള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരുമിച്ച് രോഗം വരാതിരിക്കാന്‍ കരുതല്‍ വേണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, പനി എന്നിവയാണ് ഒമിക്രോണിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം ലക്ഷണങ്ങളില്ലാതെയും ഒമിക്രോണ്‍ വന്‍തോതില്‍ പടരാം. നിശബ്ദ വ്യാപനത്തിനുള്ള ഒമിക്രോണിന്‍റെ സാധ്യത കൂടി കണക്കിലെടുക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറക്കണമെന്നും മന്ത്രി നിർദേശിച്ചു. അനുബന്ധ രോഗങ്ങളുള്ളവര്‍ സംസ്ഥാനത്ത് വളരെ കൂടുതലാണ്. പ്രമേഹം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍ രോഗ നിയന്ത്രണം ഉറപ്പുവരുത്തണം. പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story