Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅമിതഭാരം കയറ്റിയെത്തിയ...

അമിതഭാരം കയറ്റിയെത്തിയ ടോറസ് വാഹനങ്ങൾ പിടികൂടി

text_fields
bookmark_border
അമിതഭാരം കയറ്റിയെത്തിയ ടോറസ് വാഹനങ്ങൾ പിടികൂടി
cancel
ചിറ്റൂർ: അതിർത്തി ചെക്ക്പോസ്റ്റ് വഴി അമിത ഭാരം കയറ്റിവന്ന ടോറസ് ലോറികൾ വിജിലൻസ് സംഘം പിടികൂടി. തമിഴ്നാട്ടിൽ നിന്ന്​ കരിങ്കല്ല് കയറ്റി വന്ന 11 ടോറസ് ലോറികളാണ് ബുധനാഴ്ച പുലർച്ച ആറ്​ മണിക്ക്​ വിജിലൻസ് സംഘം പിടികൂടിയത്. നടുപ്പുണി ചെക്ക്പോസ്റ്റ് വഴി വന്ന മൂന്ന്​ ലോറികളെയും ഊടുവഴികളിലൂടെ വന്ന എട്ടെണ്ണത്തിനെ മേനോൻപാറയിൽ നിന്നുമാണ് പിടികൂടിയത്. അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി വരുന്ന വാഹനങ്ങൾ പരിശോധിക്കാതെ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ കടത്തിവിടുകയാണെന്ന് വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും കൊല്ലം, കോട്ടയം, ആലുവ, പെരുമ്പാവൂർ ഭാഗത്തേക്കാണ് കരിങ്കല്ല് കൊണ്ടുപോകുന്നത്. 35 ടൺ ഭാരം അനുവദിച്ച ടോറസ് ലോറികളിൽ 55 ടൺ വരെയാണ്​ ഭാരം കയറ്റിയിരുന്നത്​. ആർ.ടി.ഒക്ക്​ കൈമാറിയ ലോറികൾക്ക് അമിതമായുള്ള ഒരു ടണിന് 10,000 രൂപയും അതിൽ കൂടുതൽ ടണിന് 2000 രൂപയും ​െവച്ച് പിഴ ഈടാക്കി. 11 വാഹനങ്ങളിൽ നിന്നായി 3.67 ലക്ഷം രൂപ പിഴ ഈടാക്കി വാഹനങ്ങൾ വിട്ടയച്ചു. വിജിലൻസ് ഡിവൈ.എസ്​.പി എസ്. ഷംസുദ്ദീൻ, ഇൻസ്പെക്ടർ എ.ജെ ജോൺസൺ, എസ്.ഐമാരായ ജി. മുരളി പ്രസാദ്, പി.കെ സന്തോഷ്, എ.എസ്.ഐ വി. ബൈജു, സീനിയർ സി.പി.ഒ പി.ആർ രമേഷ്, കെ. ഉവൈസ്, എ.ആർ ബ്രീസ്, സി.പി.ഒ പി. പ്രമോദ്, വി. സന്തോഷ്, ഗസറ്റഡ് ഓഫിസർ കഞ്ചിക്കോട് ജി.വി.എച്ച്.എസ് പ്രിൻസിപ്പൽ എസ്. സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. PHOTO: PEWCHR BORDER CHECKING അമിതഭാരം കയറ്റിയതിന്​ പിടികൂടിയ വാഹനങ്ങളിൽ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story