Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറെയിൽവേ വൈദ്യുതികരണം...

റെയിൽവേ വൈദ്യുതികരണം കൊല്ലങ്കോട്ടെത്തി

text_fields
bookmark_border
റെയിൽവേ വൈദ്യുതികരണം കൊല്ലങ്കോട്ടെത്തി
cancel
റെയിൽവേ വൈദ്യുതീകരണം കൊല്ലങ്കോട്ടെത്തി പാലക്കാട്​ വരെ പൂർത്തീകരിച്ചാൽ മെമു സർവിസുകൾ ആരംഭിക്കാനാകും പുതുനഗരം: പാലക്കാട്- പൊള്ളാച്ചി റെയിൽവേ ലൈനിൽ വൈദ്യുതീകരണ പ്രവൃത്തികൾ വേഗത്തിലാക്കി റെയിൽവേ. മെറ്റീരിയൽ വാഗൺ ഉപയോഗിച്ചുള്ള വൈദ്യുതി ലൈൻ വലിക്കൽ പ്രവർത്തനങ്ങൾ കൊല്ലങ്കോട് റെയിൽവേ സ്​റ്റേഷൻ യാർഡിലെത്തിയതായി അധികൃതർ അറിയിച്ചു. പാലക്കാട്​ വരെയുള്ള 53.78 കിലോമീറ്റർ റെയിൽവേ ലൈനിന്‍റെ വൈദ്യുതീകരണം ഡിസംബറിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്​. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളും തൊഴിലാളി പ്രശ്നങ്ങളും മറ്റും വെല്ലുവിളിയാവുകയായിരുന്നു. ചെന്നൈയിലെ സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്​ട്രിഫിക്കേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കാണ് പരിശോധന ചുമതല. എൽ ആൻഡ് ടി കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. കഞ്ചിക്കോട്ടെ റെയിൽവേ ഇലക്​ട്രിക്​ ട്രാക്‌ഷൻ സബ് സ്റ്റേഷനിൽ നിന്ന്​ പാലക്കാട് മുതൽ പല്ലശ്ശന റോഡ് വരെ ഭാഗത്തേക്കു വൈദ്യുതി എത്തിക്കാനാകും. അവിടെ നിന്ന്​ പൊള്ളാച്ചി വരെയുള്ള ഭാഗത്തേക്ക്​ പൊള്ളാച്ചിക്കടുത്ത ഗോമംഗലം, പഴനി സബ്​സ്​റ്റേഷനിൽ നിന്നും വൈദ്യുതി എത്തിക്കാൻ കഴിയും. വൈദ്യുതീകരണം പൂർത്തീകരിക്കുന്നതോടെ പാലക്കാട് -പൊള്ളാച്ചി- കോയമ്പത്തൂർ, പാലക്കാട് -പഴനി റൂട്ടുകളിൽ മെമു ട്രെയിൻ സർവിസുകൾ ആരംഭിക്കാനാകും. പാലക്കാട് - പൊള്ളാച്ചി ഗേജ്​ മാറ്റത്തിന്​ ശേഷം പ്രവർത്തനം ആരംഭിച്ച പൊള്ളാച്ചി- പോത്തന്നൂർ റൂട്ടിൽ ഗേജ് മാറ്റവും വൈദ്യുത എൻജിൻ സർവിസ് ആരംഭിച്ചതിനാൽ വൈദ്യുതീകരണം വേഗത്തിൽ പൂർത്തീകരിച്ച്​ പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ മെമു സർവിസ്​ ആരംഭിക്കാൻ നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട് റെയിൽവേ ബോർഡിന് കത്തയച്ചതായി പാലക്കാട് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. PEW-KLGD കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story