Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:31 AM IST Updated On
date_range 10 Jan 2022 5:31 AM ISTമങ്കര പൊലീസ് പിടികൂടിയ വാഹനങ്ങൾ കാടുമൂടി നശിക്കുന്നു
text_fieldsbookmark_border
30 വർഷം മുമ്പ് പിടിച്ചിട്ട വാഹനങ്ങൾ വരെ ഇതിലുണ്ട് പത്തിരിപ്പാല: വിവിധ കേസുകളിൽ മങ്കര പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ പാതയോരത്ത് കാടുമൂടി തുരുമ്പെടുത്ത് നശിക്കുന്നു. മങ്കര-കാളികാവ് റോഡിൽ പൊലീസ് സ്റ്റേഷന് സമീപമാണ് ഇരുപതിലേറെ വാഹനങ്ങൾ സ്ഥലംമുടക്കിയായി കിടക്കുന്നത്. 30 വർഷം മുമ്പ് പിടിച്ചിട്ട വാഹനങ്ങൾ വരെ ഇതിലുണ്ട്. മിക്കതും കാടുമൂടി. ചിലത് ഭാഗികമായി മണ്ണിനടിയിലായി. ഓട്ടോറിക്ഷ മുതൽ ടിപ്പർ വരെ ഇവിടെ ദ്രവിച്ച് തുരുമ്പെടുത്ത് കിടക്കുന്നുണ്ട്. ഇടുങ്ങിയ പാതയിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ അപകട സാധ്യതയേറെയാണ്. ഓരോ വാഹനത്തിലും രണ്ടാൾ ഉയരത്തിൽ കാടുമൂടി കിടപ്പുണ്ട്. കൊതുക് ശല്യവും രൂക്ഷമാണ്. ഇഴജന്തുക്കളുടെയും താവളമായി വാഹനങ്ങൾ മാറി. കൂടാതെ മോഷ്ടാക്കൾക്ക് ഒളികേന്ദ്രവും കൂടിയായി വാഹനങ്ങൾ മാറി. വാഹനങ്ങൾ പാതയോരത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും പരാതി നൽകിയിരുന്നു. വാഹനങ്ങൾ നീക്കാൻ ജില്ല ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്ന് മങ്കര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.പി. സുരേഷ് ആവശ്യപ്പെട്ടു. ചിത്രം - PEW PTPL 1 മങ്കര പൊലീസ് പിടിച്ചിട്ട മൂന്ന് ലോറികൾ കാടുമൂടി നശിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
