Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസൈക്കിൾ സവാരി...

സൈക്കിൾ സവാരി സംഘടിപ്പിച്ചു

text_fields
bookmark_border
മണ്ണാർക്കാട്: നന്മ ഫൗണ്ടേഷന്‍റെ ആഗോള രൂപമായ മിഷൻ ബെറ്റർ ടുമോറോ രൂപവത്​കരണവുമായി ബന്ധപ്പെട്ട് നന്മ മണ്ണാർക്കാട് ഘടകം സൈക്ലത്തൺ സംഘടിപ്പിച്ചു. എം.ഇ.എസ് കോളജ് പരിസരത്ത് മണ്ണാർക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസ് ഫ്ലാഗ്ഓഫ് ചെയ്തു. റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമാപന പരിപാടി നന്മ ഫൗണ്ടേഷൻ ജില്ല വൈസ് പ്രസിഡന്‍റ്​ എം. പുരുഷോത്തമൻ ഉദ്​ഘാടനം ചെയ്തു. നന്മ സീനിയർ കോഓഡിനേറ്റർ ഹസ്സൻ ബാബു അധ്യക്ഷത വഹിച്ചു. സ്‌പെഷൽ ഒളിമ്പിക്‌സിൽ മെഡൽ നേടിയ ആർ. രാഹുലിനെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്​.പി ഫിറോസ് എം. ഷെഫീഖ് ആദരിച്ചു. ട്രഷറി ഓഫിസർ പ്രദീപ്, മണ്ണാർക്കാട് സൈക്കിൾ ക്ലബ് ഭാരവാഹികളായ മുനീർ, അസ്​ലം, അബ്​ദു ഓമൽ, രാജലക്ഷ്മി, അലവി, കോഓഡിനേറ്റർമാരായ കെ.വി. അമീർ, നാസർ ചിറക്കൽപ്പടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story