Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചോറക്കോട് കൊലപാതകം;...

ചോറക്കോട് കൊലപാതകം; പ്രതിക്കായി തിരച്ചിൽ തമിഴ്നാട്ടിലേക്ക്

text_fields
bookmark_border
പെരുവെമ്പ്: ചോറക്കോട് വഴിയരികിൽ യുവതിയെ കഴുത്തറുത്തുകൊന്ന സംഭവത്തിൽ പ്രതിക്കായി അന്വേഷണം തമിഴ്​നാട്ടിലേക്ക്​. കൊലപാതകത്തിന്​ മുമ്പ് വരെ ഒപ്പമുണ്ടായിരുന്ന അയ്യപ്പൻ എന്ന ബഷീറിനായി സ്വദേശമായ കമ്പം, തേനി പ്രദേശങ്ങളിലാണ്​ ​പൊലീസ്​ അന്വേഷണം നടത്തുന്നത്​. കൊല്ലപ്പെട്ട ജാൻബീവിയുടെ മൃതദേഹം ഖബറടക്കി. ഞായറാഴ്ച ഉച്ചക്ക് മൂന്നിന്​ പോസ്റ്റ് മോർട്ടം കഴിഞ്ഞ് ചെമ്മണാമ്പതിയിൽ എത്തിച്ച മൃതദേഹം നാലോടെ ചെമ്മണാമ്പതി ഖബർസ്ഥാനിലാണ്​ ഖബറടക്കിയത്​. സൈബർ സെല്ലിന്‍റെ സഹായം ഉപയോഗപ്പെടുത്തിയാണ്​ അന്വേഷണം പുരോഗമിക്കുന്നതെന്ന്​ ആലത്തൂർ ഡിവൈ.എസ്.പി ദേവസ്യ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story