Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവെള്ളക്കരം ഒഴിവാക്കൽ...

വെള്ളക്കരം ഒഴിവാക്കൽ അപേക്ഷ നൽകണം

text_fields
bookmark_border
ചെർപ്പുളശ്ശേരി: കേരള വാട്ടർ അതോറിറ്റി, പട്ടാമ്പി സെക്ഷൻ പരിധിയിൽ വരുന്ന ഓങ്ങല്ലൂർ, മുതുതല, തിരുവേഗപ്പുറ, കൊപ്പം, കുലുക്കല്ലൂർ, നെല്ലായ, വിളയൂർ, വല്ലപ്പുഴ, പരുതൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ബി.പി.എൽ റേഷൻ കാർഡ് ഉള്ള ഉപഭോക്താക്കളുടെ വെള്ളക്കരം സൗജന്യമാക്കുന്നതിന്​ അപേക്ഷ സ്വീകരിച്ചു തുടങ്ങി. പ്രതിമാസം 15,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. റേഷൻ കാർഡിന്‍റെയും ആധാർ കാർഡിന്‍റെയും വില്ലേജ് ഓഫിസിൽ സ്ഥലത്തിന്‍റെ കരമടച്ച നികുതി ശീട്ടിന്‍റെയും ഒറിജിനലും പകർപ്പും കൊണ്ടുവന്ന് ഈ മാസം 31 വരെ കേരള വാട്ടർ അതോറിറ്റി പട്ടാമ്പി സെക്ഷൻ ഓഫിസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് അസി. എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story