Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:28 AM IST Updated On
date_range 6 Jan 2022 5:28 AM ISTചെറുകാട് സ്മാരക ജീവിതപ്പാത പുരസ്കാരം പി.എന്‍. മഞ്ജുവിന്
text_fieldsbookmark_border
പാലക്കാട്: കെ.എസ്.ടി.എ ജില്ല കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ചെറുകാട് സ്മാരക ജീവിതപ്പാത പുരസ്കാരത്തിന് കുനിശ്ശേരി ജി.എല്‍.പി സ്കൂള്‍ അധ്യാപിക പി.എന്‍. മഞ്ജുവിന്‍റെ 'ഒരു തുള്ളി നക്ഷത്രവെളിച്ചത്തില്‍ അവള്‍ പുടവയുണക്കുന്നു' കവിത സമാഹാരം അര്‍ഹമായി. 5000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരിൽനിന്ന് ലഭിച്ച 16 കവിത സമാഹാരങ്ങളില്‍നിന്ന് ഡോ. സി.പി. ചിത്രഭാനു, പി. രാമന്‍, പി.എം. നാരായണന്‍ എന്നിവരടങ്ങുന്ന പുരസ്കാര നിര്‍ണയ സമിതിയാണ് മഞ്ജുവിന്‍റെ കവിത സമാഹാരം ഏകകണ്ഠമായി തിരഞ്ഞെടുത്തത്. ജനുവരി എട്ടിന് രാവിലെ 11ന് കെ.എസ്.ടി.എ ജില്ല സമ്മേളന ഉദ്ഘാടന വേദിയിൽ പുരസ്കാരം സമ്മാനിക്കും. PEW PKD PN MANJU. ചെറുകാട് സ്മാരക ജീവിതപ്പാത പുരസ്കാരം നേടിയ പി.എന്‍. മഞ്ജു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story