Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവർഗീയതയുമായി​ സന്ധി...

വർഗീയതയുമായി​ സന്ധി ചെയ്യുന്ന കോൺഗ്രസിൽ പ്രതീക്ഷയില്ല -പിണറായി

text_fields
bookmark_border
പാലക്കാട്​: വർഗീയതയോട്​ ഒത്തുപോകുന്ന നിലപാടാണ്​ കോൺഗ്രസിനെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പാലക്കാട്​ ജില്ല സമ്മേളന സമാപനത്തോടനുബന്ധിച്ച്​ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെ ഹിന്ദുവിന്‍റെ ഭരണമാണ്​ വേണ്ടെന്ന്​ രാഹുൽ ഗാന്ധി പറയുന്നു. ഇതോണോ കോൺഗ്രസിന്‍റെ പാരമ്പര്യം. കോൺഗ്രസ്​ മതനിരപേക്ഷതയിൽ ഊന്നിയല്ലേ പ്രവർത്തിക്കേണ്ടത്. വർഗീയ​തയോട്​ സമരസപ്പെട്ടുപോകുന്ന നയംമൂലം ബി.ജെ.പിക്ക്​ ആളെ നൽകുന്ന പാർട്ടിയായി കോൺഗ്രസ്​ അധഃപതിച്ചു. ബി.ജെ.പിയുടെ തീവ്ര മുതലാളിത്ത നയത്തിലും കോൺഗ്രസിന്​ മറിച്ചൊന്നും പറയാനില്ല. ഇടതുപക്ഷവും പ്രാദേശിക ജനാധിപത്യ പാർട്ടികളും കൂട്ടുചേർന്നുള്ള ശക്​തിക്ക്​ മാത്രമേ ബി.ജെ.പിക്കെതിരെ ബദൽ രൂപപ്പെടുത്താൻ കഴിയൂവെന്നും പിണറായി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story