Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:34 AM IST Updated On
date_range 3 Jan 2022 5:34 AM ISTഒരിക്കലും തുറക്കാത്ത പട്ടികജാതി വനിത വിപണനകേന്ദ്രം
text_fieldsbookmark_border
വനിത വിപണന കേന്ദ്രം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 12 വർഷം പെരിങ്ങോട്ടുകുറുശ്ശി: ലക്ഷങ്ങൾ ചെലവഴിച്ച് 12 വർഷം മുമ്പ് നിർമാണം പൂർത്തീകരിച്ച പട്ടികജാതി വനിത വിപണന കേന്ദ്രം ഇതുവരെ തുറന്നിട്ടില്ല. ഈസ്റ്റ് പരുത്തിപ്പുള്ളിയിൽ നമ്പർ-1 വില്ലേജ് ഓഫിസിനടുത്ത് രണ്ടുനിലകളിലായി നിർമിച്ച കേന്ദ്രമാണ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്. വൻതുക ചെലവഴിച്ച് രണ്ടു നിലയിലായി നിർമിച്ച കെട്ടിടത്തിൽ കാർഷിക പണി ആയുധങ്ങളും മറ്റും സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. പട്ടികജാതി വികസനത്തിന് ഉപയോഗിക്കേണ്ട ഭീമമായ തുക വിനിയോഗിച്ച് നിർമിച്ച കെട്ടിടം ഒരു പ്രയോജനവുമില്ലാതെ അടച്ചിട്ടതിൽ പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്. പടം PE- PRY - 2 12 വർഷമായി അടഞ്ഞുകിടക്കുന്ന പരുത്തിപ്പുള്ളി പട്ടികജാതി വനിത വിപണന കേന്ദ്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
