Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:33 AM IST Updated On
date_range 3 Jan 2022 5:33 AM ISTപൊതുകിണർ നിലംപൊത്താറായി
text_fieldsbookmark_border
തച്ചമ്പാറ: ഗ്രാമപഞ്ചായത്തിലെ പൊതുകിണർ കാലപഴക്കം മൂലം നിലംപതിക്കാറായി. മുതുകുർശ്ശി ഉള്ളിക്കഞ്ചേരിക്കുസമീപമുള്ള പൊതുകിണറാണ് തകർച്ച ഭീഷണി നേരിടുന്നത്. സംരക്ഷണ ഭിത്തി തകർന്നതിന് ഒപ്പം കിണറിന്‍റെ ഉൾവശത്ത് മണ്ണിടിഞ്ഞ് വൻ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽനിന്ന് ഒഴുകി വരുന്ന മലിനജലം കിണറിലേക്ക് ഒഴുകുന്നതിനാൽ കിണറിന്‍റെ അരികിടിയാനും സാധ്യത ഏറെയാണ്. ഉള്ളിക്കഞ്ചേരി കോളനിയിൽ 35 കുടുംബങ്ങൾക്ക് കുടിവെള്ളത്തിനായി പൈപ്പ് വെള്ളമാണ് ആശ്രയിക്കുന്നത്. ജലലഭ്യത കുറഞ്ഞ സമയങ്ങളിൽ വിദൂരസ്ഥലങ്ങളിൽനിന്ന് വെള്ളം വാടക വാഹനങ്ങളിൽ എത്തിക്കാൻ നിർബന്ധിതരാണ് കോളനിവാസികൾ. നിലവിൽ വെള്ളമില്ലാത്ത കിണർ മൂടി പുതിയ കുടിവെള്ള സ്രോതസ്സ് കണ്ടെത്തുകയോ കിണർ അപകടാവസ്ഥ മാറ്റി ഉപയോഗപ്രദമാക്കുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഉള്ളിക്കഞ്ചേരി കോളനിയിലെ പൊതുകിണർ നവീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറ പറഞ്ഞു. പടം) KL KD Kinar ഉള്ളിക്കഞ്ചേരി കോളനിക്കടുത്ത പൊതുകിണർ വീഴാറായ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
