Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:30 AM IST Updated On
date_range 3 Jan 2022 5:30 AM ISTആത്മവിശ്വാസം പകർന്ന് 'ഫ്രീ ബിയിങ് മി' വർക്ഷോപ്
text_fieldsbookmark_border
അലനല്ലൂർ: കൗമാര മനസ്സുകളിൽ ആത്മവിശ്വാസം പകർന്ന് കരുത്തരായ തലമുറയെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ച ഫ്രീ ബിയിങ് മി വർക്ഷോപ് ശ്രദ്ധേയമായി. യൂനിറ്റിന്‍റെ ത്രിദിന ക്യാമ്പിന്‍റെ ഭാഗമായി തിരൂർ നൂർലേക്കിൽ നടന്ന വർക്ഷോപ് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെന്‍റർ സന്തോഷ് കലാഗ്രാമം, സ്കൗട്ട് ആൻഡ് ഗൈഡ്സ് തിരൂർ ജില്ല സെക്രട്ടറി കെ.പി. സുനിൽ കുമാർ, സ്കൗട്ട് മാസ്റ്റർ ഒ. മുഹമ്മദ് അൻവർ, ഗൈഡ്സ് ക്യാപ്റ്റൻ പ്രജിത ശ്രീകുമാർ, കെ. ശിവദാസൻ, എൻ. നസീർ, കെ. ശഹീൻ, പി. ഗോപിക, നവീൻ കേശവ് എന്നിവർ സംസാരിച്ചു. ജീവൻരക്ഷ പരിശീലന മത്സര വിജയി ഷിബിൻ സുരേഷിനുള്ള സമ്മാനം ജില്ല സെക്രട്ടറി കെ.പി. സുനിൽകുമാർ വിതരണം ചെയ്തു. ഫോട്ടോ: എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റ് സംഘടിപ്പിച്ച ഫ്രീ ബിയിങ് മി വർക്ഷോപ് എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു PEW ALN 2 Scout and guide work shop.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
