Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനഗരവും ജലാശയങ്ങളും...

നഗരവും ജലാശയങ്ങളും ശുചീകരിച്ച്​ 'വിഖായ'

text_fields
bookmark_border
നഗരവും ജലാശയങ്ങളും ശുചീകരിച്ച്​ വിഖായ
cancel
മണ്ണാര്‍ക്കാട്: എസ്‌.കെ.എസ്.എസ്.എഫ് വിഖായയും നഗരസഭ ജീവനക്കാരും ചേർന്ന്​ മണ്ണാർക്കാട് നഗരവും ജലാശയങ്ങളും ശുചീകരിച്ചു. 'ഇനി ഞാനൊഴുകട്ടെ' കാമ്പയിൻ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായായിരുന്നു ശുചീകരണം. ദേശീയപാതയില്‍ നെല്ലിപ്പുഴ മുതല്‍ എം.ഇ.എസ് കല്ലടി കോളജ് പരിസരം വരെയും കുന്തിപ്പുഴ ബൈപാസ് ജങ്​ഷനില്‍ നിന്ന്​ മണലടി ചെക്‌പോസ്റ്റ്​ വരെയും കോടതിപ്പടി കവലയില്‍നിന്ന്​ പെരിമ്പടാരി വരെയും ടിപ്പുസുല്‍ത്താന്‍ റോഡ് മുതല്‍ മുണ്ടേക്കരാട് വരെയും നടമാളിക റോഡ്, പച്ചക്കറി മാര്‍ക്കറ്റ്, ഒക്കാസ് തിയറ്റര്‍ എന്നിവിടങ്ങളിൽനിന്നും പ്ലാസ്റ്റിക്​ മാലിന്യങ്ങള്‍ ശേഖരിച്ചു. നജാത്ത് കാമ്പസ് ശുചീകരിച്ചതിനൊപ്പം സമീപത്തെ നഗരസഭയുടെ കുളവും വൃത്തിയാക്കി. മുണ്ടേക്കരാട് ഭാഗത്ത് പുഴയില്‍ മണല്‍ചാക്കുകള്‍ കൊണ്ട് താൽക്കാലിക തടയണയും ഒരുക്കി. മൂന്ന് ദിവസങ്ങളിലായി ദാറുന്നജാത്ത് കാമ്പസില്‍ നടന്നുവരുന്ന വിഖായ വൈബ്രന്‍റ്​ കോൺഫറന്‍സില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നായി പങ്കെടുത്ത അറുനൂറ്റിയമ്പതോളം വരുന്ന പ്രവര്‍ത്തകരും നഗരസഭ ജീവനക്കാരും ചേര്‍ന്നാണ് ശുചീകരണത്തിനിറങ്ങിയത്​. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ റഷീദ് ഫൈസി വെള്ളായിക്കോട്, സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര തുടങ്ങിയവർ പങ്കെടുത്തു. Photo pew mnrkd 1 mannarkkad cleaning
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story