Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആശുപത്രി വാർഡിൽ...

ആശുപത്രി വാർഡിൽ സമ്മാനങ്ങളുമായി ക്രിസ്മസ് പാപ്പയെത്തി

text_fields
bookmark_border
ആശുപത്രി വാർഡിൽ സമ്മാനങ്ങളുമായി ക്രിസ്മസ് പാപ്പയെത്തി
cancel
ഒറ്റപ്പാലം: നോവും നൊമ്പരവുമായി കഴിയുന്ന രോഗികളുടെ വാർഡിൽ സമ്മാനങ്ങളും സ്​നേഹാന്വേഷണങ്ങളുമായി സാന്താക്ലോസ് അപ്പൂപ്പനെത്തി. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് ക്രിസ്മസ് അപ്പൂപ്പനും സംഘവും എത്തിയത്. ടവൽ, ഓറഞ്ച്, കേക്ക് എന്നിവ സമ്മാനിച്ചാണ് ഇവർ മടങ്ങിയത്. രോഗികളുടെ കൂട്ടിരിപ്പുകാർ, ആശുപത്രി ജീവനക്കാർ, ഡോക്ടർമാർ തുടങ്ങി ഇരുനൂറിലേറെ പേർക്ക് അപ്പൂപ്പൻ ക്രിസ്​മസ് സമ്മാനങ്ങൾ നൽകി. കരോൾ ഗാനവും അനുഗ്രഹ പ്രഭാഷണങ്ങളുമായി ആശുപത്രിയിലെ കൃിസ്മസ് ആഘോഷം വേറിട്ട അനുഭവമായി. ആശുപത്രി സെക്രട്ടറി കെ.ആർ. ശ്രീലത, നഴ്സിങ് സൂപ്രണ്ട് ജയന്തി എന്നിവർ കേക്ക് വിതരണം ചെയ്തു. ഇൻഫൻറ് ജീസസ് ചർച്ച് വികാരി ഫാ. ബെൻസിഗർ അനുഗ്രഹ പ്രഭാഷണം നടത്തി കരോൾ ഗാനം ആലപിച്ചു. സിസ്റ്റർ സുധീര ക്രിസ്മസ് സന്ദേശം നൽകി. എൽ.എസ്.എൻ.ജി.എച്ച്.എസ്.എസ് സുപ്പീരിയർ സിസ്റ്റർ ജെയ്‌സി, സിസ്റ്റർ ലാവണ്യ, സിസ്റ്റർ നാൻസി, സിസ്റ്റർ ജെസ്മി, പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. pew_otp_ 1 ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ക്രിസ്മസ് അപ്പൂപ്പൻ സന്ദർശനത്തിനെത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story