Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുളപ്പുള്ളി...

കുളപ്പുള്ളി അന്തിമഹാകാളൻകാവ് താലപ്പൊലി ആഘോഷിച്ചു

text_fields
bookmark_border
ഷൊർണൂർ: കുളപ്പുള്ളി അന്തിമഹാകാളൻകാവിലെ താലപ്പൊലി ആഘോഷം വർണാഭമായി. ഗജവീരന്മാർ, പഞ്ചവാദ്യം, ചെണ്ടമേളം, കരകാട്ടം, തകിൽമേളം, പൂതൻ, തിറ എന്നിവ താലപ്പൊലിക്ക് കൊഴുപ്പേകി. പുലർച്ച ഗണപതി ഹോമത്തോടെയാണ്​ വിശേഷാൽ പരിപാടികളാരംഭിച്ചത്. ഉച്ചതിരിഞ്ഞ് വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്തി. തുടർന്ന് ക്ഷേത്രാങ്കണത്തിലെത്തി പ്രദക്ഷിണം വെച്ച് തൊഴുതിറങ്ങിയതോടെ പകൽ ചടങ്ങുകൾക്ക് സമാപനമായി. വെടിക്കെട്ട്, ഭജന, ഇരട്ടത്തായമ്പക, കളമെഴുതിപ്പാട്ട് എന്നിവ താലപ്പൊലിയുടെ മാറ്റ് കൂട്ടി. പുലർച്ച താലം കൊളുത്തി എഴുന്നള്ളിപ്പോടെ ആഘോഷങ്ങൾക്ക് കൊടിയിറങ്ങി. PEW SRR 1 : കുളപ്പുള്ളി അന്തിമഹാകാളൻകാവ് താലപ്പൊലിയോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story