Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎൻ.സി.സി ക്യാമ്പിന്...

എൻ.സി.സി ക്യാമ്പിന് തുടക്കം

text_fields
bookmark_border
എൻ.സി.സി ക്യാമ്പിന് തുടക്കം
cancel
പത്തിരിപ്പാല: മൗണ്ട് സീന സ്കൂളിൽ ഏഴ്​ ദിവസത്തെ എൻ.സി.സി വാർഷിക പരിശീലന ക്യാമ്പിന്​ തുടക്കമായി. എൻ.സി.സി ബറ്റാലിയൻ കമാൻഡിങ്​ ഓഫിസർ കേണൽ ആഷിഷ് നോട്ടിയാൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ലഫ്. കേണൽ പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. മൗണ്ട് സീന അക്കാദമിക് ഹെഡ് മുഹമ്മദ് റാഫി, ക്യാമ്പ് അഡ്ജുറ്റന്‍റ്​ ക്യാപ്റ്റൻ ഷറഫുദ്ദീൻ മുഹമ്മദ്, അസോസിയേറ്റ്​ എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ ഡോ. പി. അബ്ദു, ലഫ്റ്റനന്‍റുമാരായ ഭഗവാൻദാസ്, സെയ്​തലവി എന്നിവർ സംസാരിച്ചു. സുബേദാർ മേജർ പ്രകാശം, ട്രെയിനിങ്​ ജെ.സി.ഒ സുബേദാർ അജയ്കുമാർ, കമ്പനി ഹവിൽദാർമാരായ സുരേഷ്, വി. ബിജു, ഗിരീഷ്, ജോബി ജോൺ, ജി.സി.ഐ അനുപമ തുടങ്ങിയവരാണ്​ ക്യാമ്പിന് നേതൃത്വം നൽകുന്നത്​. ക്യാമ്പ് 29ന് സമാപിക്കും. ചിത്രം . PEW PTPL 1 മൗണ്ട് സീന എൻ.സി.സി പരിശീലന ക്യാമ്പ് കേണൽ ആഷിഷ് നോട്ടിയാൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story