Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:32 AM IST Updated On
date_range 25 Dec 2021 5:32 AM ISTആലമ്പള്ളം പാലം: മണ്ണ് പരിശോധന ആരംഭിച്ചു
text_fieldsbookmark_border
കൊല്ലങ്കോട്: ആലമ്പള്ളം കോസ്വേയ്ക്ക് പകരമായി പാലം നിർമിക്കുന്നതിനായുള്ള മണ്ണ് പരിശോധന ആരംഭിച്ചു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് ഗായത്രി പുഴക്ക് കുറുകെ പാലം നിർമിക്കുന്നത്. 2018 ആഗസ്റ്റിലെ പ്രളയത്തിലാണ് കൊല്ലങ്കോട്-വടവന്നൂർ പഞ്ചായത്തുകളെ ആലമ്പള്ളം നിലമ്പതി പാലം തകർന്നത്. ചരക്ക് വാഹനം മുതൽ നിരവധി വാഹനങ്ങൾ സർവിസ് നടത്തുന്ന ഇവിടെ ആധുനിക രീതിയിൽ ഉയരവും വീതിയും കൂട്ടിയാണ് പുതിയ പാലം നിർമിക്കുന്നത്. കെ. ബാബു എം.എൽ.എ, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സത്യപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. PEW - KLG D ആലമ്പള്ളം പാലം നിർമാണത്തിൻെറ ഭാഗമായി മണ്ണ് പരിശോധന നടത്തുന്ന പ്രദേശം കെ. ബാബു സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
