Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബല്‍റാമിന്​...

ബല്‍റാമിന്​ ബഹിഷ്​കരണം; വിശദീകരണവുമായി സി.പി.എം

text_fields
bookmark_border
കൂറ്റനാട്: വി.ടി. ബല്‍റാമിനെ ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി സി.പി.എം. തൃത്താല കോളജ് കെട്ടിടോദ്ഘാടന വേദിയിലാണ് ബല്‍റാമിനെ വേദിയിലിരുത്തി എല്‍.ഡി.എഫ് മുന്‍ എം.എല്‍.എ ടി.പി. കുഞ്ഞുണ്ണിയുടെ വിശദീകരണം. തൃത്താലയില്‍ വി.ടി. ബല്‍റാമി‍ൻെറ പരാജയം ജനങ്ങള്‍ നല്‍കിയ മറുപടിയാണ്. സി.പി.എമ്മി‍ൻെറ ആരാധ്യനേതാവ് എ.കെ.ജിയെ ബാലപീഢകനെന്ന് പരാമർശിച്ചത് തെറ്റായിരുന്നു. തുടർന്ന്​ പരാമര്‍ശം തിരുത്തണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ ബഹിഷ്കരണ നിലപാടെടുത്തതെന്നും ടി.പി. കുഞ്ഞുണ്ണി പറഞ്ഞു. ബല്‍റാം എന്ന രാഷ്​ട്രീയക്കാരനെയല്ല മറിച്ച് ജനപ്രതിനിധിയെയാണ് ബഹിഷ്കരിച്ചതെന്നും കുഞ്ഞുണ്ണി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story