Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറോഡുകളുടെ ടാറിങ്​...

റോഡുകളുടെ ടാറിങ്​ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ല വികസന സമിതി യോഗം

text_fields
bookmark_border
പാലക്കാട്: ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിശോധിച്ച് ടാറിങ് ഉടനടി പൂര്‍ത്തിയാക്കാന്‍ ജില്ല കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ നടന്ന ജില്ല വികസന സമിതി യോഗം നിര്‍ദേശിച്ചു. പാലക്കാട് നഗരസഭയില്‍ അമൃത് പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡ് ടാറിങ് സമയോചിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ല കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഫെബ്രുവരി ആദ്യവാരത്തോടെ നഗരസഭയിലെ മുഴുവന്‍ റോഡുകളുടെയും ടാറിങ് പൂര്‍ത്തിയാകുമെന്ന് നഗരസഭ എന്‍ജിനീയര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ഇടല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായശേഷം ട്രയല്‍ റണ്‍ നടത്തി പൈപ്പുകള്‍ പൊട്ടുന്നില്ലെന്നും ചോര്‍ച്ച ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തിയ ശേഷം മാത്രമേ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കാവൂ എന്നും എൻജിനീയര്‍മാര്‍ക്ക് ജില്ല വികസന സമിതി യോഗം കര്‍ശന നിർദേശം നല്‍കി. തുടര്‍ച്ചയായ പൈപ്പുപൊട്ടല്‍ മൂലം ടാറിങ് കുത്തിപ്പൊളിച്ച്​ വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണി നടത്തുന്നത്​ ഒഴിവാക്കാനാണ് ട്രയല്‍ റണ്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ദേശീയപാത വികസനം നടക്കുന്ന കോങ്ങാട് മണ്ഡലത്തിലെ റോഡിനിരുവശത്തുള്ള കുടിവെള്ള പദ്ധതികള്‍ക്കായുള്ള പൈപ്പ് ഇടല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കെ. ശാന്തകുമാരി എം.എല്‍.എ ആവശ്യപ്പെട്ടു. റോഡ് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്​ മുന്നോടിയായി പൈപ്പിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. മാത്തൂര്‍, പിരായിരി ഗ്രാമപഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ക്കായുള്ള വാട്ടര്‍ ടാങ്ക് നിര്‍മാണവും അനുബന്ധ പ്രവൃത്തികളും ഉടനടി ആരംഭിക്കണമെന്ന് കലക്ടർ നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story