Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറബർ താങ്ങുവിലയിലും...

റബർ താങ്ങുവിലയിലും താഴെയെത്തി

text_fields
bookmark_border
വടക്കഞ്ചേരി: ക്രിസ്മസ് വിപണിയിലേക്ക് കൂടുതൽ റബർ എത്തിത്തുടങ്ങിയതോടെ വില കൂപ്പുകുത്തി. 20 ദിവസംകൊണ്ട് കിലോക്ക്​ 20 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 194 രൂപ വരെ എത്തിയ വില 164 രൂപയിലേക്കാണ്​ എത്തിയത്​. 170 രൂപയാണ്​ സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. ക്രിസ്മസിനോടനുബന്ധിച്ച ആവശ്യങ്ങൾക്ക് കർഷകർ കൂടുതൽ റബർ ഷീറ്റുകൾ വിൽപ്പനക്ക്​ എത്തിച്ചതാണ്​ വിപണിയിലെ ഇടിവിന്​ കാരണം. നാലാം ഗ്രേഡ് റബറിനാണ് 164 രൂപ വില നിശ്ചയിച്ചത്. കൂടുതൽ കർഷകർ ഉൽപാദിപ്പിക്കുന്ന അഞ്ചാം ഗ്രേഡിന്​ 160 രൂപയിലും താഴെയാണ്​ വില. ഒട്ടുപാൽ വിലയിലും കുറവുണ്ടായിട്ടുണ്ട്​. അന്താരാഷ്ട്ര വിപണിയിൽ റബർ വില ഉയർന്നെങ്കിലും മഴ മാറി ടാപ്പിങ്​ സജീവമായ സമയത്ത് ആഭ്യന്തര വിപണിയിലുണ്ടായ വിലയിടിവ്​ കർഷകരെ പ്രയാസത്തിലാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story