Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:30 AM IST Updated On
date_range 21 Dec 2021 5:30 AM ISTപരിസ്ഥിതി ലോല മേഖല: റാലിയും പ്രതിരോധ സദസ്സും നടത്തി
text_fieldsbookmark_border
മണ്ണാർക്കാട്: പരിസ്ഥിതി ലോല മേഖലയുടെ പേരിൽ കർഷകരെ കുടിയിറക്കാനുള്ള നടപടികളിൽ പ്രതിഷേധിച്ച് കിഫ മണ്ണാർക്കാട് പ്രതിഷേധ റാലിയും പ്രതിരോധ സദസ്സും നടത്തി. കെ.ടി.എം ഹൈസ്കൂൾ പരിസരത്തുനിന്ന് നെല്ലിപ്പുഴ കിനാതിയിൽ ഗ്രൗണ്ട് വരെ നടന്ന റാലിയിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. 2014ൽ അവസാനിച്ചെന്ന് ധരിച്ച പരിസ്ഥിതി ലോല മേഖല പദ്ധതി വീണ്ടും സജീവമാകുന്നതിൽ ഗൂഢലക്ഷ്യമുണ്ടെന്നും എന്ത് പേരിൽ വിളിച്ചാലും കർഷകൻെറ ഒരിഞ്ചു ഭൂമി പോലും നഷ്ടപ്പെടുത്തി പരിസ്ഥിതി ലോല മേഖലയുടെ കരട് ബിൽ നടപ്പാക്കാനാവില്ലെന്നും സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു. അഡ്വ. ബോബി പൂവത്തിങ്കൽ, പ്രവീൺ ജോർജ്, അഡ്വ. ജോസ് ചെരുവിൽ, അബ്ബാസ് ഒഴുവൻചിറ, സജി ജോസഫ്, രമേശ് ചേവകുളം, വികാസ് ജോസ്തു, സണ്ണി തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story