Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:31 AM IST Updated On
date_range 19 Dec 2021 5:31 AM ISTമുണ്ടൂർ-തൂത റോഡ് നവീകരണം: പാറശ്ശേരിയിൽ വളവ് നിവർത്തുന്നു
text_fieldsbookmark_border
കോങ്ങാട്: മുണ്ടൂർ-തൂത റോഡ് നവീകരണത്തോടനുബന്ധിച്ച് കോങ്ങാട് ഗ്രാമപഞ്ചായത്തിലെ റോഡിൻെറ ഭാഗമായ പാറശ്ശേരി, പതിനഞ്ചാംമൈൽ വളവുകൾ നിവർത്തുന്നതിന് സാധ്യത തെളിയുന്നു. റോഡ് വീതി കൂട്ടാൻ സ്ഥലം ലഭ്യമാക്കാൻ പാതയോട് ചേർന്ന സ്ഥലങ്ങളുടെ ഉടമകളുമായി സ്ഥലം സന്ദർശിച്ച അഡ്വ. കെ. ശാന്തകുമാരി എം.എൽ.എയും ജനപ്രതിനിധികളും ചർച്ച നടത്തി. സ്ഥലം ഉടമകൾ സ്ഥലം വിട്ട് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചതായി എം.എൽ.എ പറഞ്ഞു. ചില വ്യക്തികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും മുഴുവൻ സ്ഥലം ഉടമകളുടെയും സഹകരണം ഉറപ്പാക്കി രണ്ട് സ്ഥലങ്ങളിലെയും വളവ് നിവർത്തി റോഡ് വീതി കൂട്ടാനാണ് ഉദ്ദേശിക്കുന്നത്. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. അജിത്ത്, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശശിധരൻ എന്നിവർ അനുഗമിച്ചു. പടം) KLKD Parasseri പാറശ്ശേരിയിൽ അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ സ്ഥലം ഉടമകളുമായി ചർച്ച നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
