Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:31 AM IST Updated On
date_range 19 Dec 2021 5:31 AM ISTഗോപിമാസ്റ്ററുടെ സ്മരണയിൽ നാട്ടുവിചാരം ശിൽപശാല
text_fieldsbookmark_border
ചെർപ്പുളശ്ശേരി: ഗ്രന്ഥശാല പ്രസ്ഥാനത്തിൻെറ ആദ്യകാല സംഘാടകനും ഭാരതപ്പുഴ സംരക്ഷണസമിതിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ഇന്ത്യനൂർ ഗോപിമാസ്റ്ററുടെ സ്മരണയിൽ അടക്കാപുത്തൂരിൽ നാട്ടുവിചാരം ശിൽപശാല നടന്നു. ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിലുമായി സഹകരിച്ച് നടത്തിയ ശിൽപശാല കവി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അധ്യക്ഷൻ പി.കെ. സുധാകരൻ, ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി സി. രാജഗോപാലൻ, ജില്ല ലൈബ്രറി കൗൺസിൽ അംഗം പി.സി. ശിവശങ്കരൻ, വെള്ളിനേഴി പഞ്ചായത്ത് അംഗങ്ങളായ കെ.സി. ശങ്കരൻ, കെ. പ്രേമ, പ്രധാനാധ്യാപകൻ എം. പ്രശാന്ത്, പ്രിൻസിപ്പൽ ടി. ഹരിദാസൻ എന്നിവർ സംസാരിച്ചു. എം. ദാമോദരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പി.എം. നാരായണൻ മാസ്റ്റർ, കെ.എൻ. കുട്ടിമാസ്റ്റർ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് ഗ്രന്ഥശാല പ്രവർത്തകരുടെ ചർച്ചയിൽ സി. രാധാകൃഷ്ണൻ, സി. രൂപേഷ് എന്നിവർ സംസാരിച്ചു. ഗോപിമാസ്റ്ററുടെ പുസ്തകശേഖരത്തിൽനിന്ന് ഒരുഭാഗം അടക്കാപുത്തൂർ പി.ടി. ഭാസ്കരപ്പണിക്കർ സ്മാരക പൊതുജനവായനശാല, ശബരി പി.ടി.ബി.എച്ച്.എസ്.എസ് ലൈബ്രറി, ശ്രീകൃഷ്ണപുരം ലൈബ്രറി സ്വീറ്റ്, കുളക്കാട്ടുകുർശ്ശി അന്തർജനസമാജം വായനശാല, പാലക്കാട് ജില്ല പബ്ലിക്ക് ലൈബ്രറി എന്നിവർക്ക് ഗോപി മാസ്റ്ററുടെ മകൾ ഡോ. ധന്യ സുരേഷ് കൈമാറി. ടി.ജി. നിരഞ്ജൻ സ്വാഗതവും ഡോ. കെ. അജിത് നന്ദിയും പറഞ്ഞു. pew ch py I അടയ്ക്കാപുത്തൂരിൽ നാട്ടുവിചാരം ശിൽപശാല കവി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
