Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:29 AM IST Updated On
date_range 19 Dec 2021 5:29 AM ISTക്വിറ്റ് മോദി പ്രക്ഷോഭം: എഫ്.ഐ.ടി.യു ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി
text_fieldsbookmark_border
പാലക്കാട്: രാജ്യത്തെ എല്ലാ മേഖലകളും കോർപറേറ്റുകൾക്ക് തീറെഴുതിക്കൊടുത്ത് തൊഴിലാളികൾ അടക്കമുള്ള പൗര സമൂഹത്തിന് തൊഴിലില്ലായ്മയും ദുരിത ജീവിതവും സമ്മാനിക്കുന്ന ഫാഷിസ്റ്റ് ഭരണത്തിനെതിരെ എഫ്.ഐ.ടി.യു ദേശവ്യാപകമായി നടത്തുന്ന ക്വിറ്റ് മോദി പ്രക്ഷോഭത്തിൻെറ ഭാഗമായി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി. എഫ്.ഐ.ടി.യു മാർച്ച് സംസ്ഥാന ട്രഷറർ ഉസ്‌മാൻ മുല്ലക്കര ഉദ്ഘാടനം നിർവഹിച്ചു. ജില്ല സെക്രട്ടറി അസീസ് ആലത്തൂർ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡൻറ് പി. ലുക്മാൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം. സുലൈമാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. പാർട്ടി ജില്ല ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, യൂനിയൻ നേതാക്കളായ ചന്ദ്രൻ പുതുക്കോട്, ബാബു തരൂർ, അബ്ദുൽ ഖാദർ, റിയാസ് ഖാലിദ്, അനി തൗഫീഖ് എന്നിവർ സംസാരിച്ചു. p3 fitu ക്വിറ്റ് മോദി പ്രക്ഷോഭത്തിൻെറ ഭാഗമായി െഎ.എഫ്.െഎ.ടി.യു നടത്തിയ പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസ് മാർച്ച് മാർച്ച് സംസ്ഥാന ട്രഷറർ ഉസ്‌മാൻ മുല്ലക്കര ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story