Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്​ത്രീകളുടെ...

സ്​ത്രീകളുടെ വിവാഹപ്രായം: മതവുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല ^ലീഗ്​

text_fields
bookmark_border
സ്​ത്രീകളുടെ വിവാഹപ്രായം: മതവുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല -ലീഗ്​ മലപ്പുറം: സ്​ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കുന്നത്​ മതവുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ലെന്ന്​ മുസ്​ലിം ലീഗ്​ സംസ്ഥാന ​ജനറൽ സെക്രട്ടറി പി.എം.എ. സലാം. ചില അജണ്ടകളുടെ ഭാഗമായാണ്​ കേന്ദ്രം ഇക്കാര്യം നടപ്പാക്കുന്നത്​. 21 വയസ്സിന്​ മുമ്പ്​ വിവാഹം കഴിക്കണമെന്ന്​ മുസ്​ലിംകൾക്ക്​ ഒരു നിർബന്ധവുമില്ല. വിദ്യാഭ്യാസമാണ്​ പ്രശ്​നമെങ്കിൽ അതിന്​ അവസരമുണ്ടാക്കുകയാണ്​ പരിഹാരം. സൗജന്യ വിദ്യാഭ്യാസമെന്ന ആശയം മുഴുവൻ സംസ്ഥാനങ്ങളിലും നടപ്പാക്കാൻ സാധിച്ചിട്ടില്ല. ഇൗ ഉത്തരവാദിത്തം നിറവേറ്റുന്നതിന്​ പകരം വ്യാജ ആരോപണങ്ങളുമായി വന്ന്​ ചില അജണ്ടകൾ നടപ്പാക്കുകയാണ്​. ഇതിനായി അവർ പറയുന്ന ന്യായീകരണങ്ങൾ ലക്ഷ്യവുമായി ബന്ധമില്ലാത്തതാണ്​. ജെൻഡർ ന്യൂട്രാലിറ്റി എന്നത്​ സ്​ത്രീകളെ വീണ്ടും അപമാനിക്കുന്നതിന്​ തുല്യമാണ്​. പെൺകുട്ടികളുടെ വസ്​ത്രങ്ങൾ ആൺകുട്ടികൾക്ക്​ നൽകു​േമ്പാഴല്ലേ നീതി. ഇപ്പോ​ഴുള്ളത്​ പുരുഷാധിപത്യമല്ലേ എന്നും സലാം ചോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story