Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 5:31 AM IST Updated On
date_range 18 Dec 2021 5:31 AM ISTചലച്ചിത്രോത്സവം: വളണ്ടിയറാകാൻ അവസരം
text_fieldsbookmark_border
ഒറ്റപ്പാലം: ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വളണ്ടിയർമാരാകാൻ താൽപര്യമുള്ള യുവതീയുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 2022 ഫെബ്രുവരി 26, 27, 28, മാർച്ച് ഒന്ന് തീയതികളിലായി ഒറ്റപ്പാലം ലക്ഷ്മി പിക്ചർ പാലസിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയാണ് സംഘാടകർ. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ (കേരളം) യുടെയും സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം. ഒറ്റപ്പാലം നഗരസഭയിലും പരിസര പഞ്ചായത്തുകളിലും ഉള്ളവർക്ക് മുൻഗണന. വളണ്ടിയർ ആയി പ്രവർത്തിക്കുന്നവർക്ക് താമസസൗകര്യവും ഭക്ഷണവും ലഭിക്കും. വളണ്ടിയർ സർട്ടിഫിക്കറ്റും നൽകും. ഫോൺ: 9809654098, 7559096289.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story