Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രീമാരിറ്റല്‍...

പ്രീമാരിറ്റല്‍ കൗണ്‍സലിങ്​ നിര്‍ബന്ധമാക്കും -വനിത കമീഷന്‍

text_fields
bookmark_border
പാലക്കാട്: വിവിധ കാരണങ്ങളാല്‍ വിവാഹമോചനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ തലത്തില്‍ പ്രീമാരിറ്റല്‍ കൗണ്‍സലിങ്​ നിര്‍ബന്ധമാക്കണമെന്ന് വനിത കമീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതികളില്‍ പ്രീമാരിറ്റല്‍ കൗണ്‍സലിങ്​ ഉള്‍പ്പെടുത്തി സ്ഥിരം സിറ്റിങ്​ നടത്തണം. ഇതിനായി ജാഗ്രത സമിതികള്‍ കാര്യക്ഷമമാക്കണം. തദ്ദേശസ്ഥാപന തലത്തില്‍ നടത്തുന്ന വിവാഹങ്ങള്‍ രജിസ്​റ്റര്‍ ചെയ്യുന്നതിന് പ്രീമാരിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും അധ്യക്ഷ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമീഷന്‍ മെഗാ അദാലത്തില്‍ പരാതികള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍. പ്രീമാരിറ്റല്‍ കൗണ്‍സിലിങ്​ നടത്തിയശേഷം കല്യാണം നടത്തിയാല്‍ മതിയെന്ന നിർദേശം സര്‍ക്കാറിന്​ സമര്‍പ്പിച്ചിട്ടുള്ളതായും അവര്‍ പറഞ്ഞു. കമീഷന്‍ അംഗം ഇ.എം. രാധ സിറ്റിങ്ങില്‍ പങ്കെടുത്തു. സിറ്റിങ്ങില്‍ ലഭിച്ച 74 പരാതികളില്‍ 34 എണ്ണം പരിഹരിച്ചു. 34 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. ആറെണ്ണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റിങ്ങില്‍ അഡ്വക്കേറ്റുമാരായ കെ. രാധിക, അഞ്ജന, കൗണ്‍സിലര്‍ സ്​റ്റെഫി എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story