Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:29 AM IST Updated On
date_range 16 Dec 2021 5:29 AM ISTസിറാജുന്നിസ രക്തസാക്ഷിത്വദിനം: ഭരണകൂട ഭീകരതക്കെതിരെ പോരാടാൻ പ്രചോദനമാവണം-സോളിഡാരിറ്റി
text_fieldsbookmark_border
പാലക്കാട്: ഭരണകൂടങ്ങളുടെയും ഭരണകൂട സംവിധാനങ്ങളുടെയും മുസ്ലിം വിരുദ്ധ നിലപാടുകളുടെ അനന്തര ഫലമാണ് സിറാജുന്നിസയുടെ രക്തസാക്ഷിത്വം എന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. 1991 ഡിസംബർ 15നാണ് സിറാജുന്നിസ എന്ന ബാലിക പൊലീസ് വെടിയേറ്റ് രക്തസാക്ഷിയാവുന്നത്. മുസ്ലിം സമൂഹത്തിൻെറ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന രീതിയിലുള്ള നിലപാടുകൾ നിരന്തരം കൈക്കൊള്ളുന്ന നിലവിലെ സാഹചര്യത്തിൽ ഭരണകൂട ഭീകരതക്കും ഇസ്ലാമോഫോബിയക്കും എതിരായ പോരാട്ടത്തിന് പ്രചോദനമായി സിറാജുന്നിസ രക്തസാക്ഷിത്വത്തെ എടുക്കണമെന്നും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ടി.പി. സാലിഹ് അധ്യക്ഷത വഹിച്ചു. സഫീർ ആലത്തൂർ, ഷാക്കിർ അഹ്മദ്, നൗഷാദ് ഇബ്രാഹിം, പി.കെ. ലുക്ക്മാൻ, നുറുൽ ഹസൻ, സക്കീർ പുതുപള്ളിതെരുവ്, റിയാസ് മേലേടത്ത്, നവാഫ് പത്തിരിപ്പാല, ഫാസിൽ ആലത്തൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story