Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:28 AM IST Updated On
date_range 16 Dec 2021 5:28 AM ISTസുവർണജൂബിലി ആഘോഷം
text_fieldsbookmark_border
പട്ടാമ്പി: ഇന്ത്യ-പാക് യുദ്ധത്തിൻെറ അമ്പതാം വിജയവാർഷികാഘോഷം നടത്തി. പട്ടാമ്പി കോളജിലെ എൻ.സി.സി യൂനിറ്റാണ് ആഘോഷം സംഘടിപ്പിച്ചത്. കോളജിൽ നിന്നാരംഭിച്ച അമർ ജവാൻ പദയാത്ര സുവോളജി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. പി. ഷീന ഫ്ലാഗ് ഓഫ് ചെയ്തു. അസാസിയേറ്റഡ് എൻ.സി.സി ഓഫിസർ കാപ്റ്റൻ പി. അബ്ദു അനുസ്മരണ സന്ദേശം കൈമാറി. ആഘോഷത്തിൻെറ ഭാഗമായി കേരള സ്േറ്ററ്റ് എക്സ് സർവിസസ് ലീഗ് നടത്തിയ 'സ്മൃതി യാത്ര'ക്ക് എൻ.സി.സി കാഡറ്റുകൾ അഭിവാദ്യമർപ്പിച്ചു. കമ്പനി ഹവിൽദാർ മേജർ ബിജു, അണ്ടർ ഓഫിസർ ദേവിക ബി. രാജ്, സർജൻറ് രഞ്ജിത്ത്, കോർപറൽമാരായ അർച്ചന, നവാസ്, ശിവ രാഹുൽ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ PEWPTB 152 പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ അമർ ജവാൻ പദയാത്ര സുവോളജി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. പി. ഷീന ഫ്ലാഗ് ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
