Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:31 AM IST Updated On
date_range 13 Dec 2021 5:31 AM ISTപുത്തനാൽക്കൽ കാളവേല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും
text_fieldsbookmark_border
ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ 2022 ലെ കാളവേലാഘോഷം സർക്കാർ നിയന്ത്രണങ്ങൾക്കും കോവിഡ് മാനദണ്ഡങ്ങൾക്കും വിധേയമായി നടത്താൻ ക്ഷേത്രത്തിൽ വിളിച്ച കാളക്കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ തീരുമാനം. രണ്ട് ഡോസ് വാക്സിൻ എടുത്തവർ മാത്രം കാളകളോടൊപ്പം വരാൻ പാടുകയുള്ളൂ എന്നും മാസ്ക്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. 60 ൽ അധികം കാളക്കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്ത യോഗ തീരുമാനത്തിൻെറ പകർപ്പ് വെച്ച് കാളവേലാഘോഷം നടത്തുന്നതിനുള്ള അനുമതിക്കായി ജില്ല കലക്ടർക്ക് അപേക്ഷ നൽകാനും തീരുമാനിച്ചു. യോഗത്തിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി മെമ്പർമാരായ കെ.ബി. രാജേന്ദ്രൻ, ഹരിദാസ് പതിയടിയിൽ, കാളവേലാഘോഷ കമ്മിറ്റി ചീഫ് കോ ഓഡിനേറ്റർ പി. പ്രേംകുമാർ, പ്രസിഡൻറ് ജി. സുബ്രഹ്മണ്യൻ, സെക്രട്ടറി ജയപ്രകാശ് മനവഴി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story