Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:31 AM IST Updated On
date_range 13 Dec 2021 5:31 AM ISTസ്ത്രീകൂട്ടായ്മയില്‍ പച്ചക്കറി കൃഷിയൊരുങ്ങുന്നു
text_fieldsbookmark_border
വനിത കൂട്ടായ്മയില്‍ പച്ചക്കറി കൃഷിയൊരുങ്ങുന്നു ആനക്കര: ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വരട്ടിപ്പള്ളിയാലില്‍ ജനനി കുടുംബശ്രീ കൂട്ടായ്മയിലൂടെ തരിശ് ഭൂമിയില്‍ പച്ചക്കറി കൃഷിയിറക്കുന്നു. പദ്ധതി പ്രവര്‍ത്തനങ്ങളുടെ തൈ നടീല്‍ ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് അംഗം ബീന നിർവഹിച്ചു. ആനക്കര കൃഷിഭവന്‍ സീനിയര്‍ അഗ്രികള്‍ചര്‍ അസിസ്റ്റൻറ് ഗിരീഷ് പദ്ധതി വിശദീകരിച്ചു. കുടുംബ ബജറ്റുകളെ താളം തെറ്റിച്ച വിപണിയിലെ രൂക്ഷമായ പച്ചക്കറി വില വർധനവുകളെ പ്രതിരോധിക്കുന്നതോടൊപ്പം തങ്ങള്‍ക്കാവശ്യമായ വിഷം തളിക്കാത്ത സുരക്ഷിത പച്ചക്കറികള്‍ ലഭ്യമായ സ്ഥലത്ത് ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ ചാത്തയില്‍ സിനി, പെരുവങ്ങാട്ട് മണി, ഷാജി, ഷിംന, അഞ്ജു, പ്രേമ തുടങ്ങിയവര്‍ സംബന്ധിച്ചു. pew ank( തരിശ് ) (വരട്ടിപ്പള്ളിയാലില്‍ ജനനി കുടുംബശ്രീയുടെ പച്ചക്കറി കൃഷി ഗ്രാമപഞ്ചായത്തംഗം ബീന ഉദ്ഘാടനം ചെയ്യുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
