Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:30 AM IST Updated On
date_range 13 Dec 2021 5:30 AM ISTസൈനികർക്കായി പ്രാർഥന
text_fieldsbookmark_border
കൂറ്റനാട്: ചാലിശ്ശേരി സൻെറ് പീറ്റേഴ്സ് ആൻഡ് സൻെറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ കൂന്നുരിലെ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സൈനികർക്കായും ചികിത്സയിൽ ഇരിക്കുന്ന സൈനികനും വേണ്ടിയും പ്രത്യേക പ്രാർഥന നടത്തി. ഞായറാഴ്ച കുർബാനക്കുശേഷം ഇടവക വികാരി ഫാ. ജേക്കബ് കക്കാട്ട് പ്രാർഥനക്ക് നേതൃത്വം നൽകി. വിശ്വാസികൾ മൗനപ്രാർഥന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി പി.സി. താരു കുട്ടി എന്നിവർ സംസാരിച്ചു. സ്കൂള്‍ മതില്‍ ഇടിഞ്ഞുവീണു കൂറ്റനാട്: പത്തുവര്‍ഷം മുമ്പ് നിർമിച്ച ചുറ്റുമതില്‍ തകര്‍ന്നു. ചാത്തന്നൂര്‍ ഹൈസ്കൂളിൻെറ മതിലാണ് കഴിഞ്ഞദിവസം പഞ്ചായത്തിൻെറ ഓവുചാൽ നിർമാണത്തിൻെറ ഭാഗമായി പ്രവൃത്തി നടത്തവെ തകര്‍ന്നുവീണത്. സ്കൂളടക്കം 19 ഏക്കറോളം വരുന്ന പ്രദേശത്തെ വെള്ളം കുത്തിയൊലിച്ച് പ്രദേശവാസികള്‍ക്ക് ദുരിതമായിരുന്നു. തുടര്‍ന്നാണ് തിരുമിറ്റകോട് പഞ്ചായത്ത് ഒരുമീറ്റര്‍ ആഴത്തില്‍ ചാലുകീറിയത്. Pew ank ചാത്തന്നൂര്‍ സ്കൂളിൻെറ മതില്‍ തകര്‍ന്നുവീണ നിലയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
