Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാലിന്യക്കൂനയായി...

മാലിന്യക്കൂനയായി ആനക്കൗത്ത്

text_fields
bookmark_border
മാലിന്യക്കൂനയായി ആനക്കൗത്ത്
cancel
അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ള മുണ്ടക്കുന്ന് റോഡില്‍ ആനക്കൗത്ത് ഭാഗത്ത് പാതയോരത്ത് മാലിന്യം തള്ളുന്നത് നാട്ടുകാര്‍ക്ക് പ്രയാസമാകുന്നു. ജനവാസം കുറഞ്ഞ പ്രദേശത്ത് രാത്രിയുടെ മറവിലാണ് മാലിന്യം കൊണ്ടുതള്ളുന്നത്. പ്ലാസ്​റ്റിക്, വസ്ത്രങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ ഉൾപ്പെടെ എല്ലാത്തരം മാലിന്യങ്ങളും കുന്നുകൂടി കിടക്കുകയാണ്. വീടുകളില്‍നിന്ന്​ ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക്​ പ്ലാസ്​റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ആനക്കൗത്ത് ഭാഗത്ത് എം.സി.എഫ് സ്ഥാപിച്ചിരുന്നു. ഈ ബോക്‌സും നിറഞ്ഞ് ചുറ്റും മാലിന്യം കുന്നുകൂടിയ നിലയിലായിരുന്നു കഴിഞ്ഞ ദിവസം വരെ. ഇതേതുടര്‍ന്ന് മാലിന്യം ഉൾപ്പെടെ എം.സി.എഫ് മറ്റൊരിടത്തേക്ക് മാറ്റി. എന്നാല്‍, പാതയോരത്തെ മാലിന്യം പഞ്ചായത്ത് നീക്കം ചെയ്തില്ല. മാലിന്യക്കൂമ്പാരം തെരുവുനായ്​ ശല്യം രൂക്ഷമാക്കുന്നതിന് ഇടയാക്കുന്നതായും പരാതിയുണ്ട്. അതേസമയം, ആനക്കൗത്ത് ഭാഗത്തെ മാലിന്യം തള്ളുന്നതിന് തടയിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വാര്‍ഡ് മെംബര്‍ പി.പി. സജ്‌ന സത്താര്‍ അറിയിച്ചു. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സ്ഥലത്ത് സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിന് പരാതി നല്‍കിയിട്ടുണ്ട്. മുമ്പ് രണ്ടുതവണ എം.സി.എഫിനു ചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ട് നീക്കം ചെയ്തിരുന്നു. എന്നാൽ, വീണ്ടും ഇവിടെ മാലിന്യം തള്ളുന്നത് ആവര്‍ത്തിക്കുകയായിരുന്നു. സി.സി.ടി.വി സ്ഥാപിച്ചശേഷം മാലിന്യം നീക്കം ചെയ്യുമെന്നും വാര്‍ഡ് മെംബര്‍ അറിയിച്ചു. ഫോട്ടോ: മുണ്ടക്കുന്ന് ആനക്കൗത്തിലെ മാലിന്യക്കൂമ്പാരം PEW ALN 2 waste.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story