Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസഞ്ജിത്ത് വധം:...

സഞ്ജിത്ത് വധം: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാളെ തെളിവെടുപ്പിനെത്തിച്ചു

text_fields
bookmark_border
ഒറ്റപ്പാലം: പാലക്കാട് കിണാശേരി മാമ്പറത്ത് ആർ.എസ്.എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്​റ്റിലായ മനക്കൽവീട്ടിൽ നിസാർ എന്ന നിഷാദുമായി (37) അന്വേഷണ സംഘം തെളിവെടുപ്പിന്​ ചുനങ്ങാട് മലപ്പുറത്തെ വീട്ടിലെത്തി. പാലക്കാട് സൗത്ത് സർക്കിൾ ഇൻസ്പെക്ടറും സംഘവുമാണ്​ തെളിവെടുപ്പിനെത്തിച്ചത്. കൊലപാതകത്തിൽ ഉൾപ്പെട്ടവർ ഒറ്റപ്പാലത്തിന് സമീപം ഒളിവിൽ കഴിഞ്ഞതായി ചോദ്യം ചെയ്യലിൽ പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. നിസാറും മറ്റൊരാളും പ്രതികൾക്ക് സഞ്ചരിക്കാൻ ഏർപ്പാടാക്കിയ രണ്ട് കാറുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തത ലഭിച്ചിട്ടുണ്ട്. ഡിസംബർ രണ്ടിനാണ് നിസാറിനെ പാലക്കാട്ടുനിന്ന്​ പൊലീസ് അറസ്​റ്റ്​ ചെയ്തത്. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ഇയാളാണെന്നാണ് പൊലീസി​ൻെറ കണ്ടെത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story