Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൈപ്പ് പൊട്ടി...

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

text_fields
bookmark_border
അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്ന് നെന്മാറ: പോത്തുണ്ടി ശുദ്ധജല പദ്ധതിയുടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായായിട്ടും നന്നാക്കാൻ നടപടിയില്ലെന്ന് പരാതി. നെന്മാറ ബസ് കാത്തിരിപ്പ്​ കേന്ദ്രത്തിന്​ സമീപമാണ്​​ ജല അതോറിറ്റി പൈപ്പ്​ ​പൊട്ടി വെള്ളം പാഴാകുന്നത്​. റോഡരികിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനടക്കാർ ദുരിതത്തിലാണ്​. പലതവണ അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്ന്​ നാട്ടുകാർ പറയുന്നു. എന്നാൽ, പൊട്ടിയ പൈപ്പി​ൻെറ ഭാഗങ്ങൾ മാറ്റി സ്ഥാപിച്ചാലേ വെള്ളമൊഴുക്ക്​ തടയാനാവൂവെന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു. ഗോവിന്ദാപുരം പാതയുടെ സമീപത്തായതിനാൽ കുഴിയെടുത്ത് പൈപ്പ് മാറ്റി സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പി​ൻെറ അനുമതി വേണം. ഇത്​ ലഭ്യമാകാത്തതാണ് പൈപ്പ് നന്നാക്കാൻ വൈകുന്നതിന്​ കാരണം. ജലം പാഴാകുന്നത് തടയാൻ ഉടൻ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story