Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:37 AM IST Updated On
date_range 6 Dec 2021 5:37 AM ISTവഖഫ് ബോർഡ് വിഷയത്തെ വർഗീയമായി കാണരുത് ^വി.ഡി. സതീശൻ
text_fieldsbookmark_border
വഖഫ് ബോർഡ് വിഷയത്തെ വർഗീയമായി കാണരുത് -വി.ഡി. സതീശൻ മലപ്പുറം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ വർഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് ഒരു സമുദായവുമായി ബന്ധപ്പെട്ട വിഷയമാണ്. മറ്റ് മതങ്ങൾക്ക് ഒരു പങ്കുമില്ല. ഇപ്പോൾ മുഖ്യമന്ത്രി പല മുസ്ലിം സംഘടന നേതാക്കളുമായും ബന്ധപ്പെടുന്നുണ്ട്. ഇത് നല്ല കാര്യമാണ്. എന്നാൽ, ബില്ല് കൊണ്ടുവരും മുമ്പുതന്നെ ചർച്ച ചെയ്യാത്തതാണ് വിവാദത്തിന് കാരണമായത്. സർക്കാർ തന്നെയാണ് അതിനുത്തരവാദിയെന്ന് മലപ്പുറത്ത് കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടരുതെന്ന കാര്യത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടാണ്. സർക്കാർ പിടിവാശി വെടിയണം. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് വഖഫ് മന്ത്രിക്ക് പോലും മറുപടിയില്ലെന്നത് ദുരൂഹത വർധിപ്പിക്കുന്നു. ദേവസ്വം ബോർഡ് നിയമനങ്ങളുടെ കാര്യത്തിൽ സർക്കാർ കൈക്കൊണ്ട സമീപനം തന്നെ വഖഫ് ബോർഡ് വിഷയത്തിലും സ്വീകരിക്കണം. തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോവുമെന്ന് സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story