Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:37 AM IST Updated On
date_range 4 Dec 2021 5:37 AM ISTകാഡ കനാൽ തകർന്നു
text_fieldsbookmark_border
കോട്ടായി: 30 വർഷം മുമ്പ് നിർമിച്ച കാഡ കൈകനാൽ അറ്റകുറ്റപ്പണിയില്ലാതെ തകർന്നതോടെ കർഷകർ ആശങ്കയിൽ. കോട്ടായി വലിയപറമ്പ് ഭാഗത്തെ മലമ്പുഴ കനാലിനോട് അനുബന്ധമായ കാഡ കൈകനാലാണ് പൂർണമായും തകർന്നത്. തകർന്നുകിടക്കുന്നതിനാൽ കനാലിൽ വെള്ളം തുറന്നുവിട്ടാൽ പാടശേഖരങ്ങളിലേക്കെത്താറില്ലെന്നും പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് കൂടെ ഒഴുകി റോഡിലും മറ്റും കെട്ടിനിൽക്കുകയാണ് പതിവെന്നും കർഷകർ പറയുന്നു. പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന കാഡ കനാൽ അറ്റകുറ്റപ്പണി നടത്തി ശരിയാക്കണമെന്ന് നിരന്തരം കർഷകർ ആവശ്യപ്പെടാറുണ്ടെങ്കിലും അധികൃതർ ഇക്കാര്യം അവഗണിക്കുകയാണെന്ന് പരാതിയുയരുന്നു. കാഡ കനാൽ ആയതിനാൽ നവീകരണ പ്രവൃത്തി നടത്തേണ്ടത് പഞ്ചായത്താണെന്നാണ് ജലസേചന വകുപ്പ് അധികൃതർ പറയുന്നത്. പടം PE- PRY - 2 കോട്ടായി, ഓടനൂർ വലിയപറമ്പിൽ തകർന്നുകിടക്കുന്ന കാഡ കൈകനാൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story