Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:37 AM IST Updated On
date_range 1 Dec 2021 5:37 AM ISTയുവതിയുടെ ആത്മഹത്യ: ഗർഭം ധരിക്കാത്തതിനെ പരിഹസിച്ചതിനാലെന്ന് പരാതി
text_fieldsbookmark_border
പത്തിരിപ്പാല: മാങ്കുറുശ്ശിയിലെ ഭർതൃഗൃഹത്തിൽ ധോണി ഉമ്മിനി സ്വദേശിനി നഫ്ല തൂങ്ങി മരിച്ച സംഭവത്തിൽ ബന്ധുക്കൾ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. 10 മാസമായിട്ടും ഗർഭധാരണം നടന്നില്ലെന്നും പൊണ്ണത്തടിക്കാരിയാണെന്ന് പറഞ്ഞും കളിയാക്കി ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടി. മങ്കര സി.ഐ ഹരീഷ് ധോണി ഉമ്മിനിയിലെ നഫ്‌ലയുടെ വീട്ടിലെത്തി മൊഴിയെടുത്തു. സഹോദരൻ നഫ്സൽ, മാതാവ്, പിതാവ്, സഹോദരി എന്നിവരുടെ മൊഴിയാണ് ശേഖരിച്ചത്. പ്രധാനമായും ഭർതൃവീട്ടുകാർക്കെതിരെയാണ് പരാതി. ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ വ്യാഴാഴ്ചയാണ് നഫ്ല ഭർതൃവീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. മാനസിക പീഡനമാണ് മരണകാരണമെന്ന് കുടുംബം നേരേത്ത തന്നെ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story